മണിമല ഹോളി മെയ്‌ജൈ ഫൊറോന പള്ളിയില്‍ വിശുദ്ധ പൂജരാജാക്കന്മാരുടെ തിരുനാ ള്‍ 31 ന് കൊടിയേറും

മണിമല : വിശുദ്ധ പൂജരാജാക്കന്മാരുടെ നാമധേയത്തിലുള്ള ചങ്ങനാശേരി അതിരൂപത യിലെ ഏക തീര്‍ഥാടന കേന്ദ്രമായ മണിമല ഹോളി മെയ്‌ജൈ ഫൊറോന പള്ളിയില്‍ വിശുദ്ധ പൂജരാജാക്കന്മാരുടെ തിരുനാളിന് 31 ന് കൊടിയേറും. തിരുനാളിന്റെ വിജയ കരമായ നടത്തിപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 31 ന് വൈകുന്നേരം 4.30 ന് വികാരി ഫാ. ആന്റണി നെരയത്ത് കൊടിയേറ്റും. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, പൂര്‍വ്വി കരുടെ അനുസ്മരണം, സിമിത്തേരി സന്ദര്‍ശനം.

അന്നേദിവസം രാവിലെ 5.30 നും 7.30 നും വിശുദ്ധകുര്‍ബാന ഉണ്ടായിരിക്കുന്നതാണ്. ഫാ. ആന്റണി കുന്നത്തുപറമ്പില്‍, ഫാ.സെബാസ്റ്റ്യന്‍ മഞ്ചേരിക്കളം എന്നിവര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. ജനുവരി !ന്നു മുതല്‍ നാലു വരെ രാവിലെ 5.45 നുംഏഴിനും വിശുദ്ധ കുര്‍ബാന. വൈകുന്നേരം 5.45 ന് ബൈബിള്‍ കണ്‍വന്‍ഷന്‍. ജനുവരി അഞ്ചിന് വൈകുന്നേരം ഏഴിന് കറിക്കാട്ടൂര്‍ കപ്പേളയില്‍ നിന്നും നൂറുകണക്കിന് മുത്തുക്കുടകളു ടെയും വാദ്യ മേളങ്ങളുടെയും അകമ്പടിയോടുകൂടി മണിമല ടൗണ്‍ ചുറ്റി പള്ളിയിലേ യ്ക്ക് ആഘോഷമായ പ്രദക്ഷിണം. രാവിലെ 5.30, ഏഴിനും ഉച്ചകഴിഞ്ഞ് 3.30 നും വിശുദ്ധകുര്‍ബാന. വൈകുന്നേരം അഞ്ചിന് കരിക്കാട്ടൂര്‍ കപ്പേളയില്‍ നൊവേന, രാത്രി ഒന്പതിന് കാഴ്ചവെയ്പ് പള്ളിയില്‍.

തുടര്‍ന്ന് ആകാശ വിസ്മയം. ഫാ. ജോസഫ് പനക്കേഴം, ഫാ. ജോസഫ് കട്ടപ്പുറം, ഫാ. സെബാസ്റ്റ്യന്‍ ചാലയ്ക്കല്‍, ഫാ. ജോണ്‍ പ്ലാത്താനം, ഫാ. വര്‍ഗീസ് നമ്പിമഠം, ഫാ. ജൂബിന്‍ ആയില എന്നിവര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.ആറിന് ദനഹാത്തി രുനാള്‍ രാവിലെ 5.45, 7.15, 10, 2.15, 5.30 വിശുദ്ധകുര്‍ബാന 3.30 ന് തിരുനാള്‍ പ്രദക്ഷിണം. ഫാ. ജോണ്‍ വി. തടത്തില്‍, ഫാ. തോമസ് കാഞ്ഞിരത്തുംമൂട്ടില്‍, ഫാ. ജെയിംസ് പാലയ്ക്കല്‍, ഫാ. ആന്റണി തലച്ചെല്ലൂര്‍, ഫാ. ജോണ്‍ മഠത്തിപ്പറമ്പില്‍, ഫാ. സെബാസ്റ്റ്യന്‍ മഞ്ചേരിക്കളം എന്നിവര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. രാത്രി ഏഴിന് നാടകം. ഏഴിന് ഇടവക തിരുനാള്‍ രാവിലെ 5.30, 7.15, 10.00, 2.15, 5.15 വിശുദ്ധ കുര്‍ബാന ഫാ. ആന്റണി നെരയത്ത്, ഫാ. ടോമി നെല്ലുവേലില്‍, റവ. ഡോ. ജോസഫ് മുണ്ടകത്തില്‍, ഫാ. ജോണ്‍സണ്‍ തുണ്ടിയില്‍, ഫാ. ചെറിയാന്‍ മണപ്പുറത്ത് എന്നിവര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.3.30 ന് തിരുനാള്‍ പ്രദക്ഷിണം 6.15 ന് കലാസന്ധ്യ തുടര്‍ന്ന് കൊടിയിറക്ക്.

ഫാ. ആന്റണി നെരയത്ത്, ഫാ. സെബാസ്റ്റ്യന്‍ മഞ്ചേരിക്കളം, ജനറല്‍ കണ്‍വീനര്‍ ജോസ് വര്‍ഗീസ് കൂനംകുന്നേല്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. സോജന്‍ ജോസഫ് ളാനിത്തോട്ടം, ഫിലിപ്പ് വെട്ടിയോലില്‍, ജോസ് കൊള്ളിക്കുളവില്‍, ബിന്ദു റ്റോമി തറയില്‍, ജോമോന്‍ പാണ്ടിമാക്കല്‍, സജി വാളിപ്ലാക്കല്‍, ടി. ജെ. ചാക്കോ തീമ്പലങ്ങാട്ട്, എന്‍. ജെ. വര്‍ഗീസ് നെരവത്ത്, റോയിസ് കടന്തോട്ട്, ജോയി ജോസഫ് പാണ്ടിമാക്കല്‍, എല്‍.ജെ. ജോസ് ളാനിത്തോട്ടം, ജോസ് മാത്യു മാളിയേക്കല്‍, എല്‍. ജെ. മാത്യു ളാനിത്തോട്ടം, സജി മേലേടം എന്നിവരാണ് വിവിധ കമ്മറ്റി കണ്‍വീനര്‍മാര്‍.