കാഞ്ഞിരപ്പള്ളി: ശക്തമായ കാറ്റിലും മഴയിലും പൊടിമറ്റത്ത് വൻ നാശ നഷ്ടം. തിങ്ക ളാഴ്ച വൈകുന്നേരം 3.30 തോടെ മഴയ്‌ക്കൊപ്പം വീശിയ കാറ്റാണ് നാശം വിതച്ചത്. സെന്റ് ജോസഫ്‌സ് സ്‌കൂളിന് മുകളിലേ മേൽക്കൂര കാറ്റിൽ തകർന്നു വീണു. വിദ്യാ ർഥികളും അധ്യാപകരും ക്ലാസ് മുറികളിൽ ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപെട്ടു.

സ്‌കൂളിന്റെ മേൽക്കൂര പൂർണ്ണമായി തകർന്നെങ്കിലും വൻ അപകടം ഒഴിവാകുകയാ യിരുന്നു. വിദ്യാർഥികൽ സഞ്ചരിച്ചിരുന്ന ഓട്ടോ റിക്ഷയും രക്ഷപെട്ടത് തലനാരികയി ഴയ്ക്ക്. പൊടിമറ്റം- ആനക്കല്ല് റോഡിൽ ഞാവള്ളി പടിയ്ക്ക് സമീപത്ത് വെച്ചായിരു ന്നു അപകടം. ശക്തമായ കാറ്റിൽ റോഡിലേക്ക് ഇരുവശങ്ങളിലേക്ക് റബ്ബർ ഒടിഞ്ഞു വിണു. വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ഓട്ടോ റിക്ഷയുടെ മുന്നിലും പിറകിലുമായി മരവും വൈദ്യുതി തൂണും ഒടിഞ്ഞ് വീണെങ്കിലും അപകടം ഒഴിവായി.അപകടം ഒഴിവായി. മരം വീണം കിടക്കുന്നതിനാൽ ഇതു വഴിയുള്ള ഗതാഗതം പൂർ ണ്ണമായും നിലച്ചു. പൊടിമറ്റം സി.എം.സി സന്യാസ സമൂഹത്തിന്റെ കാർമ്മൽ ഹോ സ്റ്റലിന്റെ മേൽക്കൂര കാറ്റിൽ തകർന്നു. മേൽക്കൂരയുടെ ഷീറ്റും ഓടുകളും കാറ്റിൽ പറന്ന് പോയി. ഓടുകളും മേൽക്കുരയുടെ ഇരുമ്പ് കമ്പികളും തകർന്ന് മുറികളിലേ ക്ക് വീണു. ഈ സമയത്ത് വിദ്യാർഥികൾ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവാ യി. നേരത്തെ ക്ലാസ് കഴിഞ്ഞെത്തിയ വിദ്യാർഥികൾ മറ്റൊരു മുറിയിലായിരുന്നു.സിസ്റ്റർമാരും ജീവനക്കാരും ഹോസ്റ്റലിൽ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല. ഹോ സ്റ്റൽ പരിസരത്തേ പത്തോളം പ്ലാവ്, ആഞ്ഞിലി, റബ്ബർ എന്നീ മരങ്ങളും കാറ്റി ൽ കടപുഴകി. ഹോസ്റ്റലിനോട് ചേർന്നുള്ള കൃഷിയിടത്തിലെ വാഴ, കപ്പ, പച്ചക്കറി ത്തോട്ടം എന്നിവയും കാറ്റിൽ നശിച്ചു. സ്‌കൂളിന് പരിസരത്തെ തോട്ടങ്ങളിലും മര ങ്ങൾ കാറ്റിൽ കടപുഴകി. എസ്.എച്ച് കോൺവെന്റിന് മുൻപിലും നെല്ലിക്കാത്തട ത്തിൽ ബിനുവിന്റെ വീടിന്റെ മുൻവശത്തും മരം കടപുഴകി വീണു. വൈദ്യുതി ലൈനുകളും തുണുകളും കാറ്റിൽ മരം വീണ് തകർന്നു.മേഖലയിലെ വൈദ്യുതി ബന്ധം പൂർണ്ണമായും നിലച്ച നിലയിലാണ്. കാഞ്ഞിരപ്പള്ളി കരിമ്പു കയത്ത് മണിമലയാറിന് കുറുകെയുള്ള ചെക്ക്ഡാം കരകവി ഞ്ഞതിനെ തുടർന്ന് കല്ലറക്കാവ് റോഡടക്കം വെള്ളത്തിനടിയിലായി. ഇവിടെ ആറി നോട് ചേർന്നുള്ള പുരയിടങ്ങളിലും അംഗൻവാടി പരിസരത്തും വെള്ളം കയറിയി ട്ടുണ്ട്.അഞ്ചലിപ്പ ,മണ്ണാറക്കയം, ഞള്ളമറ്റം റോഡിൽ വെള്ളം കയറിയൊഴുകിയതിനെ തുടർന്ന് റോഡും കലുങ്കും തകർന്നു.ആനക്കല്ല്, ആ നിത്തോട്ടം, മേച്ചേരിത്താഴെ, മാനിടംകുഴി മേച്ചേരിത്താഴെ എന്നിവിട ങ്ങളിലും കനത്ത മഴയിൽ വെള്ളം കയറി.മേച്ചേരിത്താഴെയിൽ മൂന്ന് വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. ഇവിടെയുള്ള മറ്റ് അഞ്ച് കുടുംബങ്ങളും വെള്ളപ്പൊക്ക ഭീതി യിലാണ്. കാഞ്ഞിരപ്പള്ളി ടൗൺ ഹാളിന് മുകളിൽ മരം വീണതിനെ തുടർന്ന് കെട്ടിട ത്തിന്റെ മേൽക്കൂരയടക്കം ഒരു ഭാഗം തകർന്ന നിലയിലാണ്.