കിഴക്കൻ മേഖലയിൽ വെള്ളക്ഷാമം രൂക്ഷം.ജല സോത്രസുകളായ കുളങ്ങളും കിണ റുകളും പുഴകളും ഓരോ ദിവസവും ഉണങ്ങി വറ്റിവരളുകയാണ്. കൃഷിയിടങ്ങളിലെ കാർഷിക വിളകൾ കനത്ത വെയിലിൽ വാടി തളരുകയാണ്.സംസ്ഥാനത്തെ ഏറ്റവും കുടിയ ചൂടുള്ള ജില്ലയായി കോട്ടയം മാറിയതോടെ വാട്ടർ അതോററ്റിയുടെയും പ്രാദേ ശിക ജലവിതരണ പദ്ധതികളുടേയും ജലസോത്രസുകൾ വറ്റിതുടങ്ങി. ഇതോടെ പൈ പ്പ് വഴിയുള്ള ജലവിതരണവും നിലയ്ക്കും.

കുടിവെള്ളവുമായി ലോറി ,ജീപ്പുകൾ എന്നിവയിലെത്തുന്ന സ്വകാര്യ കച്ചവടക്കാർ വെള്ളം ശേഖരിക്കുന്ന കേന്ദ്രങ്ങളിലും വെള്ളം വറ്റി തുടങ്ങി.മീനമാസ സൂര്യൻ ഉദി ക്കുവാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കെ ഇങ്ങനെ മുന്നോട്ടു പോയാൽ കുടിവെ ള്ളം കിട്ടാക്കനിയായി മാറുമെന്ന കാര്യത്തിൽ സംശയമില്ല.കാഞ്ഞിരപ്പള്ളി താലൂക്കി ലെ ഉയർന്ന പ്രദേശങ്ങളിലാണ് കുടിവെള്ള ക്ഷാമം ദിനംപ്രതി രൂക്ഷമായി കൊണ്ടിരി ക്കുന്നത്. ചിറ്റാർപുഴ, പുല്ലകയാർ, എരുമേലി വലിയതോട്, കൊച്ചുതോട്, പമ്പാനദി, മണിമലയാർ തുടങ്ങിയവയിൽ നീരൊഴുക്ക് മുറിഞ്ഞ നിലയിലാണ്. പലയിടങ്ങളിലും ടൺ കണക്കിന് മാലിന്യങ്ങൾ കെട്ടിക്കിടക്കുകയാണ്. ഇതു കാരണം ഉള്ള വെള്ളം പോലും ഉപയോഗിക്കാനാവാത്ത സ്ഥിതിയാണ്.

ഹോട്ടലുകൾ, ലോഡ്ജുകൾ;ഓഡിറ്റോറിയങ്ങൾ;വർക്ക്ഷോപ്പുകൾ, വീടുകൾ എന്നിവിടങ്ങളിൽ അമിത വില നൽകി വെള്ളം വാങ്ങേണ്ട സ്ഥിതിയാണു്. സർക്കാർ – സ്വകാര്യ ആശുപത്രികൾ, കാഞ്ഞിരപ്പള്ളി, പൊൻകുന്നം സിവിൽ സ്റ്റേഷനുകൾ, കാഞ്ഞിരപ്പള്ളി, എരുമേലി, മുണ്ടക്കയം, മണിമല, പൊൻകുന്നം പൊലീസ് സ്റ്റേഷനുകൾ കാഞ്ഞിരപ്പള്ളി ഫയർ സ്‌റ്റേഷൻ എന്നിവിടങ്ങളിൽ ജലക്ഷാമം രൂക്ഷമായിട്ടുണ്ട്.