ഞള്ളമറ്റം എലൈറ്റ് ലൈബ്രറിക്കും ഫാർമേഴ്‌സ് ക്ലബ്ബിനു വേണ്ടി ജില്ലാ പഞ്ചായത്ത്‌ 25 ലക്ഷം രൂപാ ചിലവഴിച്ച് നിർമിച്ച മന്ദിരം ഗവണ്മന്റ് ചീഫ് വിപ് ഡോ :എൻ ജയരാജ്‌ എംഎൽഎ ഉൽഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.വി ബിന്ദു യോഗ ത്തിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ മെമ്പർമാരായ ജെസി ഷാജൻ, പി ആർ അനുപമ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ആർ തങ്കപ്പൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്ര സിഡന്റ്‌ അജിത രതീഷ്, സജി താമരക്കുന്നേൽ, സെബാസ്റ്റ്യൻ ഒറ്റപ്ളാക്കൽ, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർമാരായ ജോളി മടുക്കകുഴി, എമേഴ്‌സൺ  ദേവസിയ, റിജോ വാളാന്തറ, സ്റ്റനിസ്ലാവോസ് വെട്ടിക്കാട്ട്, ഈ പി ചാക്കപ്പൻ എന്നിവർ പ്രസംഗിച്ചു.