കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ അനധികൃത ഇറച്ചിക്കടകള്‍ അടച്ച് പൂട്ടാന്‍ ഡി.എം ഒ യുടെ നിര്‍ദേശം. സ്വകാര്യ വ്യക്തി നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഇറച്ചിക്കടകള്‍ക്കെ തിരെ നടപടി സ്വീകരിക്കാന്‍ ഡി.എം ഒ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

മാനദണ്ഡങ്ങള്‍ പാലിക്കാതെ കാഞ്ഞിരപ്പള്ളി പഞ്ചായത്തില്‍ മാംസ വില്പന നടത്തുന്ന ഇറച്ചികകള്‍ക്കെതിരെ നടപടി സ്വികരിക്കാനാണ് ജില്ല മെഡിക്കല്‍ ഓഫീസര്‍ പഞ്ചായ ത്തിനോടാവശ്യപ്പെട്ടിരിക്കുന്നത്. ശീതികരണ സംവിധാനം തടസപ്പെടാതിരിക്കാനുള്ള സൗകര്യം, ശുചിത്വം, എന്നിവയടക്കം പരിശോധിക്കണമെന്നും ഡി.എം ഒ പഞ്ചായത്തിന് നല്‍കിയ നോട്ടീസില്‍ പറയുന്നു. പരിശോധന നടത്താത്ത അറവുമാടുകളുടെ കശാപ്പ് അനുവദിക്കരുത്. 
ചട്ടങ്ങള്‍ അനുശാസിക്കുന്ന വിധമായിരിക്കണം കശാപ്പ് നടത്തുന്ന സ്ഥലങ്ങളുടെ ക്രമീക രണം എന്നും നിര്‍ദ്ദേശമുണ്ട്. ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കാതെ ഇറച്ചി വ്യാപാരം നടത്തുന്നത് ജന്തുജന്യ രോഗങ്ങള്‍ക്കും, ഭക്ഷ്യവിഷബാധയ്ക്കും കാരണമാകുമെന്ന മുന്നറിപ്പോടെയാണ് അനധികൃത ഇറച്ചിക്കടകള്‍ക്കെതിരെ നടപടി സ്വീകരിക്കാനുള്ള ഡിഎംഒയുടെ നിര്‍ദ്ദേശം.

സ്വകാര്യ വ്യക്തി നല്‍കിയ പരാതിയില്‍ കാഞ്ഞിരപ്പള്ളി പുത്തനങ്ങാടിയില്‍ പ്രവര്‍ത്തി ക്കുന്ന കോള്‍ഡ് സ്റ്റോറേജ് അടച്ച് പൂട്ടാനും ഡിഎംഒ പഞ്ചായത്തിന് നല്‍കിയ കത്തില്‍ പറയുന്നു. റാന്നി സ്വദേശിയായ അനില്‍കുമാറിന്റെ പരാതിയെ തുടര്‍ന്നാണ് ഈ സ്ഥാപനത്തിനെതിരെ നടപടി സ്വീകരിക്കാന്‍ പഞ്ചായത്തിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

നേരത്തെ ആരോഗ്യ വകുപ്പ് ഇവിടെ നടത്തിയ പരിശോധനയില്‍ മുടക്കമില്ലാതെ ശീതികരണ സംവിധാനം ഇവിടെ പ്രവര്‍ത്തിക്കുന്നില്ലന്നും വൃത്തിഹീനമാണന്നും കണ്ടെത്തിയിരുന്നു.