പൊൻകുന്നം: ടാപ്പിംഗിന് പാകമായ റബർമരങ്ങളും ആഞ്ഞിലിയും മഹാഗണിയും കെഎസ്ഇബി ടച്ചുവെട്ടാനെത്തിയ കരാറുകാരൻ വെട്ടി നശിപ്പിച്ചതായി പരാതി. ഇതുസംബന്ധിച്ച് തച്ചപ്പുഴ ഏഴേക്കുന്നേൽ കൊച്ചാങ്കൽ കെ.എം.ജോസാണ് കെഎസ്ഇ ബി അധികൃതർക്കും പൊൻകുന്നം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർക്കും പരാതി നൽകി.
ഏഴു റബർ മരങ്ങൾ പൂർണമായും അഞ്ചു വീതം ആഞ്ഞിലിയും മഹാഗണിയും വെട്ടി നശിപ്പിച്ചതായും വൈദ്യുതി ലൈനിൽ നിന്നും ആറു മീറ്റർ അകലത്തിൽ നിന്ന മരങ്ങളാ ണ് വെട്ടി നശിപ്പിച്ചതെന്നും ജോസിന്റെ പരാതിയിൽ പറയുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ കെഎസ്ഇബി അധികൃതർ  സംഭവ സ്ഥലം പരിശോധി ച്ചിരുന്നതായും പൂർണമായും വെട്ടി നശിപ്പിക്കപ്പെട്ട റബർമരങ്ങൾക്ക് 2000 രൂപ വീതവും ആഞ്ഞിലികൾക്കും മഹാഗണികൾക്കും നഷ്ടപരിഹാരം തിട്ടപ്പെടുത്തി നൽകാ മെന്ന് അധികൃതർ അറിയിച്ചതായി ജോസ് പറഞ്ഞു.
എന്നാൽ നഷ്ടപരിഹാര തുക പോരെന്നും മേലിൽ ഇത്തരത്തിലുള്ള നടപടികൾ ഉണ്ടാക രുതെന്നുമാണ് തന്റെ നിലപാടെന്നും പൊലീസ് സ്റ്റേഷനിൽ നടക്കുന്ന ഒത്തുതീരി‍പ്പു ചർച്ചയിൽ ഇക്കാര്യം ഉന്നയിക്കുമെന്നും ജോസ് പറഞ്ഞു.
റ്റീം റിപ്പോര്‍ട്ടേസ് കാഞ്ഞിരപ്പള്ളി….