കാഞ്ഞിരപ്പള്ളി: ക്യാൻസർ ബാധിതയായ പട്ടിമറ്റം സ്വദേശി കൂടിയായ വീട്ടമ്മ ചികി ത്സ സഹായം തേടുന്നു.കാഞ്ഞിരപ്പള്ളി ചെരിപുറത്ത് ഇബ്രാഹിം കുട്ടിയുടെ മകളും, ഈരാറ്റുപേട്ട തെ ക്കേക്കര കുഴിവേലിപ്പറമ്പിൽ ഷിയാദിൻ്റെ ഭാര്യയുമായ മുംതാസാണ് ചികിത്സ സഹാ യം തേടുന്നത്. മൂന്ന് കുട്ടികളും ഭർത്താവുമടങ്ങുന്ന കുടുംബവുമായി സന്തോഷത്തോ ടെ കഴിയവെയാണ് മുംതാസിൻ്റെ ജീവിതത്തിൽ ഇരുൾപരത്തി  ക്യാൻസർ പിടിപെടു ന്നത്.
ബ്രസ്റ്റിലാണ് ക്യാൻസർ പിടിപെട്ടത്.തുടർന്ന്  ഉള്ളതെല്ലാം വിറ്റ് പെറുക്കി നടത്തിയ ചികിത്സയ്ക്കൊടുവിൽ രോഗത്തിന് അല്പം ശമനമായെങ്കിലും ഈ സന്തോഷം അധി കനാൾ നീണ്ടു നിന്നില്ല. വിധി വീണ്ടും ഈ കുടുംബത്തോട് ക്രൂരത കാട്ടി. ഇപ്പോൾ രോഗം വീണ്ടും മൂർച്ഛിച്ച അവസ്ഥയിലാണ്. തിരുവനന്തപുരം RCC യിൽ ചികിൽസ ക്കായി എത്തിയപ്പോൾ ഇനി ജീവൻ നിലനിർത്തുവാൻ 10 ലക്ഷം രൂപയോളം വില വരുന്ന 12 ഡോസ് ഇഞ്ചക്ഷൻ മാത്രമാണ് മാർഗ്ഗമെന്നാണ് ഡോക്ടർമാർ വിധിയെഴുതി യിരിക്കുന്നത്. ഈ പണം എങ്ങനെ കണ്ടെത്തുമെന്ന് അറിയാതെ വിഷമിക്കുകയാണ് മുംതാസിൻ്റെ നിർധന മായ കുടുംബം.
അഞ്ചും, പത്തും, വയസുള്ള രണ്ട് മക്കൾ ഉൾപ്പെടെ മൂന്നു കുട്ടികളും,വർക്ഷോപ്പ് പ ണിക്കാരനായ ഭർത്താവും അടങ്ങുന്ന കുടുംബമാണ്  മുംതാസിൻ്റേത്.ഇവരുടെ വിഷ മം കണ്ടറിഞ്ഞ് ഈരാറ്റുപേട്ടയിലെയും,കാഞ്ഞിരപ്പള്ളിയിലെയും സന്നദ്ധ പ്രവർത്ത കർ ചേർന്ന് ധനസമാഹരണ യജ്ഞത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. നല്ലവരായ സുമന സുകളുടെ സഹകരണം ലക്ഷ്യമിട്ട് 100 രൂപ ചലഞ്ചടക്കമാണ്  ധനസമാഹരണയജ്ഞം ആരംഭിച്ചിരിക്കുന്നത്.