കാഞ്ഞിരപ്പള്ളി: ദളിത് അധിക്ഷേപം നടത്തിയ പി.സി ജോർജിനെതിരെ മണ്ഡലത്തിൽ പ്രതിഷേധം ശക്തമാകുന്നു. മുണ്ടക്കയത്ത് പി.സി ജോർജ് പങ്കേടുക്കേണ്ടിയിരുന്ന യോഗ ത്തിൽ നിന്നും ദളിത് സംഘടനകളുടെ പ്രതിഷേധം ഭയന്ന് വിട്ടു നിന്നു. എ.കെ.സി.എച്ച്. എം.എസ് പ്രവർത്തകർ കരിങ്കൊടി കാട്ടുമെന്ന് അറിഞ്ഞതോടെയാണ് പരിപാടിയിൽ പി.സി ജോർജ് വിട്ട് നിന്നത്. ജല വിഭവ വകുപ്പുമായി ബന്ധപ്പെട്ട് പുഞ്ഞാർ നിയോജക മണ്ഡലത്തിലെ പഞ്ചായത്ത് പ്രസിഡന്റുമാരെ പങ്കെടുപ്പിച്ചുകൊണ്ട് വിളിച്ച് ചേർക്കാ നിരുന്ന യോഗമാണ് ഇതെതുടർന്ന് റദ്ദാക്കിയത്.

ഇനിയും പി.സി ജോർജിനെ മേഖലയിൽ കല് കുത്താൻ അനുവദിക്കത്തില്ലെന്നാണ് എ. കെ.സി.എച്ച്.എം.എസ് നേതാക്കൾ പറയുന്നത്. പാറത്തോട്ടിൽ വെള്ളിയാഴ്ച ദിളിത് കത്തോലിക് മഹാ സഭയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സംഗമത്തിൽ വൈദീ കരും സ്ത്രീകളുമടക്കമുള്ള നൂറിലേറെപ്പേർ പങ്കെടുത്തു. കെ.സി.ബി.സി എസ്.സി-എസ്.റ്റി ബി.സി കമ്മീഷൻ ജോയിന്റ് സെക്രട്ടറി ജെയിംസ് ഇലവുങ്കൽ ഉദ്ഘാടനം നിർവഹിച്ചു. നിയമസാഭാ സമാജികൻ എന്ന നിലയിൽ പി.സി ജോർജ് നടത്തിയ ദളിത് അധിക്ഷേപത്തിനെതിരെ നടപടിയെടുക്കാൻ സർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. സാബു നന്തിക്കാട് അധ്യക്ഷത വഹിച്ചു.

ബേബി തോമസ് മുഖ്യ പ്രഭാഷണം നടത്തി. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും യോഗ ത്തിൽ പങ്കെടുത്തു. പി.സി ജോർജിനെതിരെ കേസ് എടുക്കണമെന്ന് യോഗത്തിൽ പ്രമേ യവും അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം കെ. രാജേഷ്, സ്മിതാ ബിജോയ്, പി.ഐ ഷുക്കൂർ, പി.പി ജോഷി, റോണി കെ. ബേബി, ഷിബു ജോസഫ്, റ്റോമി പൂവത്തോലിൽ, റ്റി.ജെ എബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു. പ്രതിഷേധ യോഗത്തിന് മുൻപായി ടൗൺ ചുറ്റി പ്രതിഷേധ പ്രകടനവും നടത്തി.

റ്റീം റിപ്പോര്‍ട്ടേസ് കാഞ്ഞിരപ്പള്ളി….