കൊറോണ വൈറസ് (കോവിഡ്-19) വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് 21 ദിവസം ലോക്ഡൗണ്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് അര്‍ധരാത്രി 12 മുതല്‍ 21 ദിവസം വീടുകളില്‍നിന്ന് ആരും പുറത്തിറ ങ്ങരുതെന്ന് പ്രധാനമന്ത്രി. നിങ്ങള്‍ രാജ്യത്ത് എവിടെയായാലും അവിടെ തുടരുക. എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും നിര്‍ദേ ശം ബാധകമാണെന്നും അദ്ദേഹം അറിയിച്ചു. ആരും വീടിന് മുന്നിലെ ല ക്ഷ്മണ രേഖ മറികടക്കരുത്. നിര്‍ദേശം കൃത്യമായി പാലിച്ചില്ലെങ്കില്‍ രാ ജ്യം 21 വര്‍ഷം പുറകിലേക്കുപോകും.

വൈറസ് അതിവേഗം വ്യാപിക്കുകയാണ്. വ്യാപനത്തിന്റെ വേഗം കൂടും തോറും പ്രതിരോധം അതികഠിനമാകും. ലോകത്തെ ഏറ്റവും മികച്ച രാജ്യ ങ്ങള്‍ക്കു പോലും അതിന്റെ ആഘാതം നേരിടാനായില്ല. ചിലരുടെ ശ്രദ്ധ ക്കുറവ് നിങ്ങളേയും കുടുംബത്തേയും അപകടത്തിലാക്കാം. അശ്രദ്ധയ്ക്ക് രാജ്യം ചിന്തിക്കാന്‍ കഴിയാത്ത വലിയ വില നല്‍കേണ്ടിവരും. കൊറോണ വൈറസില്‍നിന്നും രക്ഷനേടാന്‍ സാമൂഹിക അകലം മാക്രമാണ് മരുന്ന്.

പ്രധാനമന്ത്രിയുള്‍പ്പെടെ എല്ലാവര്‍ക്കും സാമൂഹിക അകലം ബാധകമാണെ ന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൊറോണ പ്രതിരോധത്തിന് 15,000 കോടി രൂ പയുടെ പാക്കേജും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. രോഗ നിര്‍ണയം, ഐസലേ ഷന്‍, ഐസിയു എന്നിവയ്ക്കായാണ് ഈ പണം ഉപയോഗിക്കുന്നത്. അവ ശ്യസാധനങ്ങള്‍ ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.