ക്വട്ടേഷൻ സംഘം കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ നീനുവിന്‍റെ അച്ഛനും അമ്മയ്ക്കും പങ്കുണ്ടെന്ന് പോലീസ്. മാതാപിതാക്കൾ ഒളിവിലാ ണെന്നും പോലീസ് അറിയിച്ചു. പരീക്ഷയ്ക്ക് എന്നും പറഞ്ഞ് കോട്ടയത്തേക്കു പോയ നീനു ചാക്കോയെ തിരികെ കൊണ്ടുവരാൻ വാഹനം വേണമെന്നാവശ്യപ്പെട്ട് ഡിവൈ എഫ്ഐ നേതാവ് നിയാസിന്‍റെ വീട്ടിലെത്തിയത് മാതാപിതാക്കളും സഹോദരനുമാ ണെന്ന് പോലീസ് പറഞ്ഞു. 

ഇതിനിടെ സഹോദരൻ സാനു ചാക്കോയെ പിടികൂടാൻ പോലീസ് തെരച്ചിൽ ഊർജിത മാക്കി. ശനിയാഴ്ച തിരുവനന്തപുരത്തെ ഭാര്യവീട്ടിൽ സാനു എത്തിയിരുന്നതായി പോലീസിന് വിവരം ലഭിച്ചു. ഇവിടെ പോലീസ് തെരച്ചിൽ നടത്തുകയും ചെയ്തു.
പ്രതികൾ തമിഴ്നാട്ടിലേക്ക് കടന്നതായുള്ള സൂചനയെ തുടർന്ന് പോലീസ് ഇവിടേക്കും തെരച്ചിൽ വ്യാപിപ്പിച്ചിട്ടുണ്ട്.

നീനുവിന്‍റെ സുഹൃത്തിനെ ആക്രമിക്കാനും കുടുംബം ക്വട്ടേഷൻ നൽകി

കെവിന്‍റെ ഭാര്യ നീനുവിന്‍റെ കുടുംബം മുൻപും സമാന രീതിയിൽ ക്വട്ടേഷൻ നൽകിയ തിന്‍റെ വിവരങ്ങൾ പുറത്തുവന്നു. നീനുവിന്‍റെ സുഹൃത്തിനെ ആക്രമിക്കാൻ കുടും ബം മുൻപ് ക്വട്ടേഷൻ നൽകിയെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. രണ്ടര വർഷം മുൻപായിരുന്നു ഈ സംഭവം നടന്നത്.നീനുവുമായുള്ള സൗഹൃദം ഉപേക്ഷി ക്കണമെന്ന് ആവശ്യപ്പെട്ടിട്ടും തുടർന്നതായിരുന്നു പ്രകോപനത്തിന് കാരണം. വീട്ടുകാ ർ ക്വട്ടേഷൻ നൽകിയതനുസരിച്ച് അക്രമികൾ സുഹൃത്തിനെ വീട്ടിലെത്തി ആക്രമിക്കാ ൻ ശ്രമം നടത്തി. അന്ന് യുവാവ് വീട്ടിൽ നിന്നിറങ്ങിയോടി രക്ഷപെടുകയായിരുന്നു.ഇതുമായി ബന്ധപ്പെട്ട് തെന്മല പോലീസ് സ്റ്റേഷനിൽ കേസ് നിലനിന്നിരുന്നുവെന്നും ഇത് പിന്നീട് ഒത്തുതീർപ്പാക്കിയെന്നുമാണ് വിവരം. പ്രണയിച്ചു വിവാഹം കഴിച്ചതിന് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിന്‍റെ അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു. ഐജി വിജയ് സാക്കറെയുടെ മേൽനോട്ടത്തിൽ നാല് സ്ക്വാഡുകളായാണ് അന്വേഷണം നടത്തുക. ഹരിശങ്കറിനെ കോട്ടയം എസ്പിയായി നിയമിക്കുകയും ചെയ്തു.

പ്രതികളെ ഉടൻ പിടികൂടാൻ സാധിക്കുമെന്ന് ഐജി വിജയ് സാക്കറെ മാധ്യമങ്ങളോട് പറഞ്ഞു. കേസിന്‍റെ അന്വേഷണത്തിന് സ്പെഷൽ ടീമിനെ നിയോഗിക്കാൻ ഡിജിപിക്ക് നിർദേശം നൽകിയതായി മുഖ്യമന്ത്രി നേരത്തേ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 
കെവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പുനലൂർ സ്വദേശിനിയായ പെണ്‍കുട്ടിയുടെ സഹോദരന്‍റെ സുഹൃത്ത് ഇശലാണ് അറസ്റ്റിലായത്. മാ​ന്നാ​ന​ത്തു​നി​ന്നു ഞാ​യ​റാ​ഴ്ച രാ​ത്രി ത​ട്ടി​ക്കൊ​ണ്ടു പോ​യ കെ​വി​നെ ഇ​ന്ന് രാ​വി​ലെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പു​ന​ലൂ​ര്‍ ചാ​ലി​യേ​ക്ക​ര​യി​ല്‍ തോ​ട്ടി​ൽ​നി​ന്നു​മാ​ണ് കെ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.