കാഞ്ഞിരപ്പള്ളി:ടൗണിൽ മത്സ്യ വ്യാപര കേന്ദ്രം അനുവദിക്കുന്നതിനെതിരെ പഞ്ചായ ത്തിൽ പരാതി. കാഞ്ഞിരപ്പള്ളി പേട്ടക്കവല, ദേശിയ പാതയോരം എന്നിവിടങ്ങളിലെ മത്സ്യ വിൽക്കുന്നത് അൽഫോൻസ് കണ്ണന്താനം എം.എൽ.എ ആയിരുന്ന കാലത്ത് നിറുത്തിച്ചിരുന്നു. പട്ടണത്തിൽ മാലിന്യവും ദുർഗന്ധവും ഏറിവന്നതോടെയാണ് എം.എൽ.എ യുടെ നിർദ്ദേശ പ്രകാരം പഞ്ചായത്ത് മത്സ്യ-മാംത്സ വ്യാപാരം ടൗണിൽ നിന്നും നീക്കിയത്.

തുടർന്ന് വർഷങ്ങളായി ഇത് തുടർന്ന് പോവുകയായിരുന്നു. നിലവിൽ ബസ് സ്റ്റാൻ ഡിനോട് ചേർന്നുള്ള പുത്തനങ്ങാടി റോഡിലാണ് മത്സ്യ വ്യാപാര കേന്ദ്രങ്ങൾ പ്രവർ ത്തിക്കുന്നത്. എന്നാൽ വീണ്ടും നിരോധിത മേഖലയിൽ മത്സ്യ വ്യാപര കേന്ദ്രം ആരം ഭിക്കുന്നതിനായി അനുമതിയക്കായി പഞ്ചായത്തിനെ സമീപിച്ചതായിട്ടാണ് വിവരം. പഞ്ചായത്ത് അനുമതി നൽകിയിട്ടില്ലെന്നാണ് സൂചന.

ഗതാഗത കുരുക്കിൽ വീർപ്പു മുട്ടുന്ന കാഞ്ഞിരപ്പള്ളിയിൽ ദേശിയ പാതയിൽ മത്സ്യ വ്യാപര കേന്ദ്രം കൂടി ആരംഭി ക്കുന്നതോടെ വാഹന തടസവും മാലിന്യ പ്രശ്‌നങ്ങളും വീണ്ടും തലപൊക്കുമെന്നാണ് ഒരു വിഭാഗം വ്യാപാരികൾ ആരോപിക്കുന്നത്. ടൗൺ പ്രദേശത്ത് മത്സ്യ വ്യാപര കേന്ദ്രം ആരംഭിക്കാനുള്ള നീക്കത്തിന് പഞ്ചായത്ത് അനുമ തി നൽകരുതെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.