കാഞ്ഞിരപ്പള്ളി: പണ്ടുകാലത്ത് വീടുകളുടെ തിണ്ണയിലുണ്ടായിരുന്ന വെങ്കലം കിണ്ടികൾ ഇന്ന് ഓർമ്മകളിൽ മാത്രം .

പുറത്തു പോയി വരുന്നവർ വീടിനുള്ളിലേക്ക് പ്രവേശിക്കും മുമ്പ് കിണ്ടികളിൽ സൂക്ഷി ച്ചിരിക്കുന്ന വെള്ളം ഉപയോഗിച്ച് കാലും കൈയ്യും മുഖവും കഴുകിയിരുന്നു.  ഇപ്പോഴാ കട്ടെ ഇതൊന്നും ചെയ്യാതെ കാലിൽ കിടക്കുന്ന ചെരുപ്പും ഷൂസുമൊക്കെയിട്ട് കിടപ്പുമു റി വരെയെത്തും.
കൊറോണ രോഗ വ്യാപനത്തെ തുടർന്ന് ഇപ്പോൾ നാടാകെ ഉയർന്നിരിക്കുന്ന വാഷിംഗ് കോർണറുകൾ പഴയ കാല കിണ്ടിയുടെ ഓർമ്മ ഉണർത്തുന്നുണ്ട്. പുത്തൻ തലമുറയ്ക്ക് അഞ്ജാതമായി മാറി കഴിഞ്ഞ കിണ്ടിയും വെള്ളവും കാൽകഴുകലും ഇനിയും വന്നേ ക്കുമെന്ന ചിന്തയിലാണ് പഴമക്കാരിൽ ചിലർ വീട്ടിൽ ഉപയോഗിക്കുന്ന പാത്രങ്ങൾ അ ലുമിനിയവും സ്റ്റീറ്റീലും ഒക്കെ ആയി മാറിയതോടെ ഇപ്പോഴത്തെ വീടുകളിൽ ചെമ്പ് പാ ത്രങ്ങൾ ഇല്ലെന്ന് തന്നെ പറയാം.