അടഞ്ഞുകിടന്ന വീട്ടിനുള്ളിൽ കയറി മോഷണം നടത്തിയ കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി തൈപ്പറമ്പിൽ വീട്ടിൽ ചൈന എന്ന് വിളിക്കുന്ന ജെസ്സിൽ ടി.എസ് (18), കാഞ്ഞിരപ്പള്ളി പുത്തൻവീട്ടിൽ അബ്ദുൽ ഹക്കീം (20), കാഞ്ഞിരപ്പള്ളി നെല്ലിമലപുതുപ്പറമ്പിൽ വീട്ടിൽ അഫ്സൽ അഷറഫ് (20) എന്നിവരെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് കാളകെട്ടി സ്വദേശിയുടെ കാഞ്ഞിരപ്പള്ളി ആനിത്തോട്ടം ഭാഗത്തുള്ള വീട്ടിൽ നിന്നും 12 സീലിംഗ് ഫാനുകളും, എയർ കണ്ടീഷണർ, സ്റ്റെബിലൈസര്‍, കംപ്രസ്സര്‍, കേബിളുകൾ, 02 മോട്ടോർ പമ്പുകൾ തുടങ്ങിയവ മോഷ്ടിച്ചുകൊണ്ട് പോവുകയായിരുന്നു. വീട് അടഞ്ഞു കിടക്കുന്നതിനാൽ ഇവർ പല സമയങ്ങളിൽ ആയാണ് മോഷണം നടത്തിയിരുന്നത്. വീട്ടുടമസ്ഥന്റെ പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ശാസ്ത്രീയമായ പരിശോധനയിലൂടെ ഇവരെ പിടികൂടുകയും ആയിരുന്നു. കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.എച്ച്.ഓ സുനിൽ തോമസ്, എസ്.ഐ രാജേഷ് കുമാർ , സി.പി.ഓ മാരായ വിമൽ ശ്രീരാജ് ,അരുൺ, സജീവ് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.