കാഞ്ഞിരപ്പള്ളി: കേരളത്തിലെ സാധാരണ ജനങ്ങളുടെ സമാധാന ജീവിതം തകർക്കുന്ന തിന് മാർക്സിസ്റ്റ് പാർട്ടിയും ബി.ജെ.പിയും പരസ്പരം മത്സരിക്കുകയാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കുറ്റപ്പെടുത്തി. കോൺഗ്രസ്‌ ടൗൺ ബൂത്ത് കമ്മറ്റിയുടെ ആ ഭിമുഖ്യത്തിൽ നടത്തിയ ഇന്ദിര ജന്മശതാബ്ദി കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയാ യിരുന്നു അദ്ദേഹം. 14 മാസത്തിലെ ഇടത് ഭരണത്തിൽ 18 രാഷ്ട്രീയ കൊലപാതങ്ങൾ ഉണ്ടായി.രാഷ്ട്രീയ വൈര്യത്തിന്റെ പേരിൽ പാർട്ടി പ്രവർത്തകരെ നിഷ്ഠുരമായി കൊലപ്പെടു ത്തുന്നത് പൈശാചികമാണ്.ഇത് ആര് നടത്തിയാലും അംഗീകരിക്കാനാവില്ല. ദൈവ ത്തിന്റെ സ്വന്തം നാട് എന്നറിയപ്പെട്ടിരുന്ന കേരളം ഇപ്പോൾ ‘രാഷ്ട്രീയ കൊലപാതക ങ്ങളുടെ നാട് എന്നാണറിയപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.കേന്ദ്രത്തിൽ മോദിയും കേരളത്തിൽ പിണറായിയും സ്വന്തം താത്പ്പര്യങ്ങളാണ് നടപ്പിലാക്കുന്നത്. മോദി സർ ക്കാർ സബ്സിഡി വെട്ടിക്കുറച്ച് സ്വകാര്യ കുത്തകൾക്ക് വേണ്ടി പാവങ്ങളെ ദ്രോഹി ക്കുന്നു. അവശ്യ സാധനങ്ങളുടെ വില കുതിച്ച് ഉയർന്നിട്ടും വിലക്കയറ്റം ഉണ്ടായതാ യി പിണറായി ഭാവിക്കുന്നില്ല.പനി പിടിച്ച് 500 പേർ മരണപ്പെട്ടു. പത്ര പരസ്യം നൽകി പനി നിയന്ത്രിക്കാനാണ് സർക്കാർ ശ്രമിച്ച് വരുന്നത്.മുൻ സർക്കാരിന്റെ കാലത്ത് പൂർത്തീകരിച്ച പദ്ധതികൾ ഉദ്ഘാടനം ചെയ്ത് ചിലർ മേനി പറയുകയാണെന്നും അദ്ദേഹം പറഞ്ഞു.വാർഡ് പ്രസിഡൻറ് നായിഫ് ഫൈസിയുടെ അധ്യക്ഷതയിൽ കെ.പി.സി.സി സെക്രട്ടറി പി.എ സലീം മുഖ്യ പ്രഭാഷണം നടത്തി.

ഡി സി സി പ്രസിഡന്റ് ജോഷി ഫിലിപ്പ് ,ജനറൽ സെക്രട്ടറിമാരായ അഡ്വ.പി.എ ഷെ മീർ ,റോണി കെ ബേബി, പ്രകാശ് പുളിക്കൻ ,ബ്ലോക്ക് പ്രസിഡൻറ്  ബാബു ജോസഫ് റോയി കപ്പലുമാക്കൽ,  ഒ.എം ഷാജി ,രാജൻ പെരുമ്പക്കാട്, റ്റി എസ്. ലത്തീഫ് , ബിനു മറ്റക്കര,മാത്യു കുളങ്ങര, എം കെ.ഷെമീർ, കെ എസ് ഷിനാസ്, അബീസ് ടി. ഇസ്മായിൽ,മുഹമ്മദ് നൈസാം, ഫസിലി കോട്ട വാതുക്കൽ, പി എ താജു,സുനു മുത്തിയപാറ, ഇ.എസ് സജി, ഷാജി ആനിത്തോട്ടം, അബ്ദുൽ ഫത്താഹ്, സക്കീർ കട്ടുപ്പാറ, സുജിത് ബീമാസ് ,നദീർ മുഹമ്മദ്,നുബിൻ അൻഫൽ ,മുബീന നൂർ മുഹമ്മദ്, ഷാജി പെരുന്നേപറമ്പിൽ ,ബേബി വട്ടക്കാട്ട്റസിലി ആനിത്തോട്ടം,റ്റി എസ് നിസു ,സിബു ദേവസ്യ, രഞ്ജു തോമസ്, പി ജീരാജ്,ബി.ജയചന്ദ്രൻ ,ഷെജി പാറക്കൽ, റസിലി തേനം മ്മാക്കൽ, ജമാൽ പാറക്കൽ, ബിനു മറ്റക്കര, റ്റിന്റു തോമസ്, പി എസ് ഹാഷിo, ബിനു കുന്നുംപുറം, വർഗീസ് പള്ളിക്കുന്നേൽ, സന്തോഷ് മണ്ണനാനി എന്നിവർ പ്രസംഗിച്ചു.ചടങ്ങിൽ SSLC, +2 പരീക്ഷയിൽ എ പ്ലസ് നേടിയവരെയും മുതിർന്ന കോൺഗ്രസ് നേതാക്കളെയും ആദരിച്ചു.