കാഞ്ഞിരപ്പള്ളി സെൻട്രൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി.എസ്.രാജനെ തിരെ യു.ഡി.എഫ് അംഗങ്ങൾ സഹകരണ സംഘം ജോയിൻറ് ജോയിൻറ് രജിസ്ട്രാർ മുമ്പാകെ നൽകിയ അവിശ്വാസ പ്രമേയ നോട്ടീസ് ചർച്ച ചെയ്യുന്നതിന് അസിസ്റ്റന്റ് ര ജിസ്ട്രാർ വിളിച്ച് ചേർത്ത യോഗം താത്കാലികമായി സ്റ്റേ ചെയ്ത് ഹൈക്കോടതിയിൽ നിന്നും ഉത്തരവായി.അവിശ്വാസ പ്രമേയം ചർച്ച ചെയ്യുന്നതിന് 15 ദിവസം മുമ്പ് അം ഗങ്ങൾക്ക് രജിസ്ട്രാർ  നോട്ടീസ് നൽകണമെന്ന ചട്ടം പാലിക്കപ്പെട്ടില്ലാെയെന്ന്  കാണി ച്ച് പ്രസിഡന്റ് ടി.എസ് രാജൻ, ഭരണ സമിതിയംഗം ഇ.കെ രാജു എന്നിവർ ഹൈക്കോ ടതിയിൽ നൽകിയ ഹർജിയിലാണ് ഉത്തരവ്. മൂന്ന് മാസ കാലയളവിലേക്കാണ് സ്റ്റേ അനുവദിച്ചതെങ്കിലും അംഗങ്ങൾക്ക് 15 ദിവസത്തെ നോട്ടീസ് നൽകി റജിസ്ട്രാർക്ക് ഇക്കാലയളവിനുള്ളിൽ എപ്പോൾ വേണമെങ്കിലും അവിശ്വാസപ്രമേയം ചർച്ചയ്ക്ക് എ ടുക്കാമെന്നും കോടതി നിർദേശിച്ചു.

കഴിഞ്ഞമാസം 17നാണ്  ജോയിൻറ് രജിസ്ട്രാർ മുമ്പാകെ 11 അംഗ ഭരണസമിതിയി ലെ 6 അംഗങ്ങളായ പി.എ ഷെമീർ, സുനിൽ തേനംമ്മാക്കൽ, സക്കീർ കട്ടുപ്പാറ,നിബു ഷൗക്കത്ത്, നസീമ ഹാരീസ്, സിജ സക്കീർ എന്നിവർ ചേർന്ന് പ്രസിഡന്റ് ടി.എസ്. രാ ജനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയത്. പ്രമേയം ചർച്ച ചെയ്യുന്നതിന്  ഭ രണസമിതിയംഗങ്ങളുടെ യോഗം വിളിച്ചു ചേർക്കണമെന്ന് നിർദ്ദേശിച്ച് ജോയിൻറ് റ ജിസ്ട്രാർ അന്നുതന്നെ  അസിസ്റ്റൻറ് രജിസ്ട്രാർക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാ ൽ ആയതിന് 10 ദിവസങ്ങൾക്ക് ശേഷമാണ്  അസിസ്റ്റൻറ് രജിസ്ട്രാർ  അംഗങ്ങൾക്ക് നോട്ടീസ് നൽകിയത്. അവിശ്വാസ പ്രമേയം ചർച്ച ചെയ്യുന്നതിന് 15 ദിവസം മുമ്പ് അം ഗങ്ങൾക്ക് നോട്ടീസ് നൽകണമെന്ന ചട്ടം പാലിക്കാതെയാണ് നോട്ടീസ് നൽകിയത്. അ വിശ്വാസം പാസ്സാകു മെന്ന് ഉറപ്പുള്ളതിനാലാണ് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് യോഗ ന ടപടികൾ   രാഷ്ട്രീയപ്രേരിതമായി അട്ടിമറിച്ചതെന്ന് യുഡിഎഫ്  അംഗങ്ങൾ ആരോ പിച്ചു. അവിശ്വാസ പ്രമേയം ചർച്ച ചെയ്യുന്നതിന് ഭരണ സമിതിയംഗങ്ങളുടെ യോഗം വിളിച്ചുചേർത്ത അസിസ്റ്റൻറ് റജിസ്ട്രാറോ ഇദ്ദേഹം ചുമതലപ്പെടുത്തിയ  ഉദ്യോഗ സ്ഥേനോ യോഗത്തിൽ ഹാജരാവുകയോ ഹാജരായ അംഗങ്ങളുടെ ഹാജർ രേഖപ്പെടു ത്തുകയോ ചെയ്യാതെ കുറ്റകരമായ വീഴ്ചയാണ് വരുത്തിയതെന്നും ഇവർ കുറ്റപ്പെടു ത്തി.

ഭരണത്തിന്റെ തണലിൽ നിയമവ്യവസ്ഥകളെ അട്ടിമറിക്കാനാണ് ഉദ്യോഗസ്ഥ തീരു മാനമെങ്കിൽ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും യു.ഡി.എഫ് അംഗങ്ങ ൾ മുന്നറിയിപ്പ് നൽകി.ഭരണസമിതിയുടെ കാലാവധി അവസാനിക്കാൻ ഒന്നര വർ ഷം മാത്രം ബാക്കി നിൽക്കേയാണ് യു.ഡി.എഫ് അംഗങ്ങൾ അവിശ്വാസത്തിന് നോ ട്ടീസ് നൽകിയത്.കഴിഞ്ഞ ബാങ്ക് തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്  ടി.എസ്.രാജന് വ്യ വസ്ഥകൾക്ക് വിധേയമായി പ്രസിഡന്റ് സ്ഥാനത്തേക്ക് പിന്തുണ നൽകുകയാണു ണ്ടാ യത് .കരാർ കാലാവധി കഴിഞ്ഞിട്ടും ടി.എസ്.രാജൻ രാജി വയ്ക്കാതെ ഇടതുപക്ഷ അംഗങ്ങളുടെ  പിന്തുണയോടെ വീണ്ടും പ്രസിഡന്റാകുകയാണുണ്ടായത്.  കോൺഗ്ര സ് പ്രാദേശിക നേതൃത്വത്തിന്റെ തീരുമാനപ്രകാരമാണ്  ടി.എസ്.രാജനെതിരെ അ വിശ്വാസപ്രമേയത്തിനുള്ള നോട്ടീസ് നൽകിയത്.