കാഞ്ഞിരപ്പള്ളി: ലക്ഷങ്ങള്‍ വിലയുള്ള ഭൂമി മാനസീക വളര്‍ച്ച കുറവുള്ളയാളില്‍ നി ന്നും തട്ടിയെടുത്തു. പകരം നല്‍കിയത് രണ്ട് സ്റ്റീല്‍ പാത്രവും ഒരു വൈദ്യുതി വിളക്കും. സൗഹൃദം നടിച്ച് ഒപ്പം കൂടിയ ആളുകള്‍ ആകെയുള്ള കിടപ്പാടം കൂടി ഇല്ലാതാക്കുന്ന സ്ഥിതിയിലായിരിക്കുകയാണ് കുന്നുംഭാഗം വാഴവേലില്‍ സിബി നിക്കളാവോസ്.

ഭൂമി എഴുതി നല്‍കിയ വിവരം സഹോദരങ്ങള്‍ അറിയുന്നത് മാസങ്ങള്‍ കഴിഞ്ഞാണ്. ഭൂമിയുടെ വില നല്‍കാതെ ഭൂമി തട്ടിയെടുത്ത കപ്പാട് സ്വദേശിയടക്കമുള്ള നാല് പേര്‍ ക്കെതിരെ ഇവര്‍ ഡി.വൈ.എസ്.പിക്കും കളക്ടര്‍ക്കും പരാതി നല്‍കി. എന്നാല്‍ പരാ തിയിലുള്ള അന്വേഷണത്തിന്റെ മെല്ലപ്പോക്ക് ഭൂമി തട്ടിയെടുത്തവര്‍ക്കുള്ള പിടിപാട് മൂലമാണെന്ന് ഇവര്‍ കരുതുന്നു. കുടുംബസ്വത്തായി നല്‍കിയ 43 സെന്റ് സ്ഥലത്ത് സിബി തനിച്ചാണ് താമസിച്ചിരുന്നത്.

അവിവാഹിതനായ സിബി ചെറുപ്പം മുതലെ രോഗിയായതിനാല്‍ സ്‌കൂള്‍ വിദ്യാഭ്യാസം ചെറുപ്പത്തിലെ നിറുത്തിയിരുന്നു. ഇതിനാല്‍ എഴുത്തും വായനയും വശമില്ലാത്ത സി ബിയുമായി ചങ്ങാത്തം നടിച്ചാണ് നാല് പേര്‍ ചേര്‍ന്ന് ഭൂമി തട്ടിയെടുത്തതെന്ന് സഹോ ദരങ്ങള്‍ പറഞ്ഞു. ഇവിടുന്ന് വന്‍ തോതില്‍ പാറ പൊട്ടിച്ച് ഇവര്‍ വില്പനയും നടത്തി. വീടും നശിപ്പിക്കുന്ന രീതിയിലേക്ക് പാറപൊട്ടിക്കല്‍ നടന്നിരുന്നു.സമീപത്തുള്ളവര്‍ പ്രതി ഷേധിച്ചെങ്കിലും സ്വാധീനത്തിന് മുന്‍പില്‍ എതിര്‍പ്പ് വഴിമാറിയതായി ഇവര്‍ പറയുന്നു.

സ്ഥലത്തിന്റെ വിലയായി 11,43,000 രൂപ സിബിക്ക് നല്‍കിയതായി ഭൂമി കൈക്കലാക്കി യവര്‍ പോലീസിനോട് സഹോദരങ്ങളോടും പറയുന്നത്. എന്നാല്‍ ആ പണം എവിടെ എ ന്ന് ചോദിച്ചാല്‍ സിബി കാട്ടില്‍ കളഞ്ഞ് കാണും എന്നാണ് മറുപടി നല്‍കുന്നതെന്ന് ഇവര്‍ പറഞ്ഞു. സ്ഥലം വില്‍പനയെ സഹോദരങ്ങള്‍ എതിര്‍ക്കുമെന്നതിനാല്‍ ആദ്യം ഇവര്‍ സ ഹോദരങ്ങളില്‍ നിന്നും സിബിയെ അകറ്റിയിരുന്നു. വീട്ടില്‍ ചെന്ന് പ്രശ്‌നമുണ്ടാക്കാന്‍ ഇ വര്‍ സിബിയെ നിര്‍ബന്ധിച്ചിരുന്നതായും ഇവര്‍ പറയുന്നു. എന്നാല്‍ സഹോദരി ആധാര ത്തിന്റെ പകര്‍പ്പ് വാങ്ങി വായിച്ചതോടെയാണ് സ്ഥലം വില്‍പന നടത്തയ വിവരം വീട്ടുകാര്‍ അറിയുന്നത്.

പണവും വീടും നല്‍കാതെ വഞ്ചിക്കുകയാണെന്ന് മനസിലാക്കിയതോടെ സിബി സഹോദ രങ്ങളോട് സഹായം ആവശ്യപ്പെടുകയായിരുന്നു. ഇതെ തുടര്‍ന്നാണ് ഇവര്‍ പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ നടപടി സ്വീകരി്കാതെ കേസ് വൈകിപ്പിക്കുകയാണെന്ന് ആരോപണമുണ്ട്. എഴുതി വാങ്ങിയ ഭൂമി തിരികെ എഴുതി നല്‍കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.