എലിക്കുളം: ജോജോ എന്ന ദിവസക്കൂലിക്കാരൻ്റെ സത്യസന്ധതയിൽ ശ്രീകുമാർ എന്ന പ്രവാസിക്ക് കിട്ടിയത് മണലാരണ്യത്തിൽ ഒഴുക്കിയ വിയർപ്പിൻ്റെ വില.പത്തനംതിട്ട പെരുനാട് പഴയിടത്ത് ശ്രീകുമാർ വർഷങ്ങളായി മണലാരണ്യത്തിൽ വിയർപ്പൊഴുക്കു ന്നു. ദുബായിൽ ജോലി ചെയ്തു വരികെയാണ്.
സഹോദരൻ്റെ പെട്ടെന്നുള്ള മരണത്തെത്തുടർന്ന് നാട്ടിലെത്തിയ ശ്രീകുമാർ കൊച്ചി യിൽ നിന്ന് വീട്ടിലേക്കുള്ള യാത്രാമധ്യേ വിലപ്പെട്ട രേഖകളും പണവുമടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടു.ഇതൊന്നുമറിയാതെ വീട്ടിലേക്ക് തിരിച്ച ശ്രീകുമാറിനെത്തേട്ടി എലിക്കുളം ഗ്രാമപഞ്ചായത്തംഗം മാത്യൂസ് പെരുമനങ്ങാടിൻ്റെ ഫോൺ കോൾ എത്തുന്നു. നിങ്ങ ളുടെ വിലപ്പെട്ട രേഖകളും പണവുമടങ്ങുന്ന പേഴ്സ് ഇവിടെയുണ്ട് എന്നുള്ള സന്ദേശമാ യിരുന്നു ശ്രീകുമാറിന് ലഭിച്ചത്. അപ്പോഴാണ് തൻ്റെ അവശ്യ രേഖകൾ നഷ്ടപ്പെട്ട വിവരം ശ്രീകുമാർ അറിയുന്നത്.ഇന്നലെ രാവിലെ ആളുറുമ്പ് സ്വദേശിയായ ജോജോ രാവിലെ പണിക്കു പോകുവാനായി എലിക്കുളം കുരുവിക്കൂട് ജംഗഷനിലെ ഹോട്ടലിനു മുൻപിൽ  നില്ക്കുമ്പോഴാണ് താഴെക്കിടക്കുന്ന  ഒരു പേഴ്സ് ശ്രദ്ധയിൽപ്പെട്ടത്. പരിശോധിച്ചപ്പോൾ പണവും കുറെ വിലപ്പെട്ട രേഖകളും ‘ജോജോ ഉടൻ പേഴ്സ് എലിക്കുളം ഗ്രാമപഞ്ചായത്തംഗം മാത്യൂസ് പെരുമനങ്ങാടിനെ എല്പിച്ചു.പേഴ്സിൽ നിന്ന് ലഭിച്ച ഫോൺ നമ്പരിൽ ബന്ധപ്പെട്ട മാത്യൂസ് ഒടുവിൽ ശ്രീകുമാറിൽ എത്തിച്ചേർന്നു.വീട്ടിലേക്കുള്ള യാത്ര മണിമലയിലെത്തിയപ്പോഴാണ് മാത്യൂസിൻ്റെ ഫോൺ കോൾ ശ്രീകുമാറിനെത്തുന്നത്.വീട്ടിലേക്കുള്ള യാത്രാവേളയിൽ ഭക്ഷണം കഴിക്കുവാനായി ശ്രീകുമാർ കുരുവിക്കൂട്ടെ ഹോട്ടലിൽ കയറിയിരുന്നു. ഫോൺ സന്ദേശത്തെ തുടർന്ന് തിരികെ കുരുവിക്കൂടെത്തിയ ശ്രീകുമാർ ജോജോയുടെ കൈയിൽ നിന്നും നന്ദിപൂർവ്വം പേഴ്സും രേഖകളും കൈപ്പറ്റി.