വാഴൂരിൽ പോലീസിൻ്റെ അവസരോചിത ഇടപെടലിൽ കുടുങ്ങി കുപ്രസിദ്ധ മോഷ്ടാ ക്കൾ.പുലര്‍ച്ചെ  പട്രോളിങ്‌ നടത്തുന്നതിടിയിൽ കടയിൽ വെളിച്ചം കണ്ട് പരിശോ ധന നടത്തിയ പോലീസ്  മോഷ്‌ടാക്കള്‍ പിടികൂടുകയായിരുന്നു.ആദ്യം സമീപത്തെ കള്ള്‌ ഷാപ്പില്‍ കയറിയ മോഷ്‌ടാക്കള്‍ അവിടെ ഫ്രിഡ്‌ജില്‍ സൂക്ഷിച്ചിരുന്ന കള്ളും മോഷ്‌ടിച്ചു.ഫ്‌ളാസ്‌കിനുള്ളില്‍ സൂക്ഷിച്ച കള്ളും മോഷ്ടാക്കളിൽ നിന്ന് പോലീസിന് ലഭിച്ചു.
വാഴൂരിൽ രാത്രി കട കുത്തിത്തുറന്ന്‌ മോഷണം നടത്തുന്നതിനിടയില്‍ രണ്ടുപേരേ പള്ളിക്കത്തോട്‌ പോലിസ്‌ പിടികൂടി. ഇന്നലെ പുലര്‍ച്ചെ പട്രോളിങ്‌ നടത്തുന്നതി ടിയിലാണ്‌ മോഷ്‌ടാക്കള്‍ പിടിയിലായത്‌. തൊടുപുഴ കാരിക്കോട്‌ താഴെതൊട്ടിയില്‍ ബിജു (പുള്ള്‌ ബിജു-47), വെള്ളിയാമറ്റം കറുകപ്പള്ളി കൊള്ളിയില്‍ അജേഷ്‌ ജനാര്‍ദ്ദനന്‍ (37) എന്നിവരാണ്‌ അറസ്‌റ്റിലായത്‌.
വാഴൂര്‍ കോളേജ്‌പടി ഭാഗത്ത്‌ ഇന്നലെ പുലര്‍ച്ചെ പോലീസ്‌ പട്രോളിങ്‌ നടത്തുമ്പോള്‍ കുളങ്ങര സ്‌റ്റോഴ്‌സ് എന്ന പലചരക്ക്‌ കടയുടെ മുന്നില്‍ സ്‌കൂട്ടര്‍ നിര്‍ത്തിയിട്ടിരിക്കുന്നത്‌ കണ്ടാണ്‌ എസ്‌.ഐ. മാത്യു പി. ജോണ്‍, സി.പി.ഒമാരായ മധു, പ്രതാപന്‍ എന്നിവര്‍ പോലീസ്‌ ജീപ്പ്‌ നിര്‍ത്തിയത്‌. കടയുടെ വാതില്‍ പാതി തുറന്ന നിലയിലായിരുന്നു. കടയ്‌ക്കുള്ളില്‍ ആളുണ്ടെന്ന്‌ കണ്ടതോടെ പോലീസ്‌ ഇവരെ പിടികൂടുകയായിരുന്നു.പ്രതികളെ സ്‌റ്റേഷനിലെത്തിച്ച്‌ നടത്തിയ ചോദ്യം ചെയ്യലിലാണ്‌ നിരവധി മോഷണ കേസുകളിലെ പ്രതികളാണെന്ന്‌ ഇവരെന്ന് പോലീസ്‌ തിരിച്ചറിഞ്ഞത്‌.കടയില്‍ മോഷണത്തിന്‌ കയറുന്നതിന്‌ മുമ്പ്‌ ചാമംപതാലിലെ കള്ള്‌ ഷാപ്പില്‍കയറിയ മോഷ്‌ടാക്കള്‍ ഫ്രിഡ്‌ജില്‍ സൂക്ഷിച്ചിരുന്ന കള്ള്‌ മോഷ്‌ടിച്ച്‌ കുടിക്കുകയും രണ്ടുകുപ്പി കള്ള്‌ കൈക്കലാക്കുകയും ചെയ്‌തിരുന്നു. പിടിയിലാകുമ്പോള്‍ ഇവരുടെ കൈയില്‍ നിന്നും ഫ്‌ളാസ്‌കിനുള്ളില്‍ സൂക്ഷിച്ച കള്ളും കണ്ടെത്തി. ഇവരെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ വാഴക്കുളത്തു നിന്നും മോഷ്‌ടിച്ചതാണെന്നും പിന്നീട്‌ കണ്ടെത്തി