പൊൻകുന്നം: കാഞ്ഞിരപ്പള്ളിയിൽ നടക്കുന്ന സിഐടിയു ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സെമിനാർ സംഘടിപ്പിച്ചു.പൊൻകുന്നം വ്യാപാരഭവൻ ഹാളിൽ നടന്ന സെമിനാർ സിഐടിയു അഖിലേന്ത്യാ വർക്കിംഗ് കമ്മിറ്റിയംഗം വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു.ഇന്ത്യൻ തൊഴിലാളി വർഗ്ഗത്തിന്റെ 100 വർഷത്തെ പോരാട്ടവും മുന്നേറ്റവും എന്ന വിഷയം സെമിനാറിൽ അവതരിപ്പിച്ചു.സിഐടിയു വാഴൂർ ഏരിയാ പ്രസിഡന്റ് കാനം രാമകൃഷ്ണൻ നായർ അധ്യക്ഷനായി.
വി പി ഇസ്മയിൽ,അഡ്വ.ഗിരീഷ് എസ് നായർ, അഡ്വ.പി ഷാനവാസ്,വി ജി ലാൽ,ഡി സേതുലക്ഷമി, എസ് സജു എന്നിവർ സംസാരിച്ചു. സിഐടിയു ഏരിയാ സെക്രട്ടറി അഡ്വ.ഡി ബൈജു സ്വാഗതവും ഏരിയാ ട്രഷറർ ഐ എസ് രാമചന്ദ്രൻ നന്ദിയും പറഞ്ഞു.