മോട്ടോർ വാഹന വകുപ്പിന്റെ കോട്ടയം എൻഫോഴ്‌സ്‌മെന്റ് വിഭാഗം മുണ്ടക്കയം,  എരുമേലി, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിൽ നടത്തിയ വാഹന പരിശോധനയിൽ നികുതി അടക്കാതെയും  fitness ടെസ്റ്റ്‌  എന്നിവ ഇല്ലാത്ത വാഹനങ്ങളും air horn, അമിത ശബ്ദം ഉണ്ടാക്കുന്ന silencer ഘടിപ്പിച്ചു രൂപമാറ്റം വരുത്തിയ ബൈക്കുകൾ, coiling film ഒട്ടിച്ചിരിക്കുന്ന കാറുകൾ, കുട്ടി ഡ്രൈവർമാർ എന്നിവക്കെതിരെ നടപടി എടുത്തു.

നിരവധി കേസുകൾ എടുക്കുകയും രേഖകൾ ഇല്ലാത്ത വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.. കോട്ടയം എൻഫോഴ്‌സ്‌മെന്റ് rto  റ്റോജോ എം തോമസിന്റെ നിർദ്ദേശാനുസരണം മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ സാബു.എ യുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ ശരത്. ഡി, പ്രതാപ്. കെ, നിബു ജോൺ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.. വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്ന് എൻഫോഴ്‌സ്‌മെന്റ് rto അറിയിച്ചു.