കാഞ്ഞിരപ്പള്ളി കോളജിലെ രണ്ടാം വർഷ ബികോം വിദ്യാർഥിനി കൊല്ലമുള സന്തോ ഷ്കവല കുന്നത്തു വീട്ടിൽ ജസ്ന മരിയ ജയിംസിന്റെ തിരോധാനം അന്വേഷിക്കുന്നതി നായി രൂപീകരിച്ചിട്ടുള്ള പ്രത്യേക അന്വേഷണ സംഘം വിപുലപ്പെടുത്തണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.

ജസ്നയുടെ പിതാവിനെയും ബന്ധുക്കളെയും സന്ദർശിക്കാനെത്തിയതായിരുന്നു അദ്ദേ ഹം. എരുമേലിയിൽ നിന്നാണ് ജസ്നയെ കാണാതായത്. അതിനാൽ കോട്ടയം ജില്ലയിലെ പൊലീസുകാരെക്കൂടി സംഘത്തിൽ ഉൾപ്പെടുത്തണം. ബെംഗളൂരുവിൽ നിന്ന് ജസ്നയുടെ സഹോദരിയുടെ ഫോണിലേക്കു വന്ന നമ്പറിന്റെ ഉറവിടം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞില്ല.


കർണാടക മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും ബന്ധപ്പെട്ട് അന്വേഷണത്തിൽ സഹകരണം തേടും. അന്വേഷണം ത്വരിതപ്പെടുത്തണമെന്ന് മുഖ്യമന്ത്രി, സംസ്ഥാന പൊലീസ് മേധാവി എന്നിവരോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി സെക്രട്ടറി ടി.എ. സലിം, ഡിസിസി പ്രസിഡന്റ് ബാബു ജോർജ്, വൈസ് പ്രസിഡന്റ് റിങ്കു ചെറിയാൻ, ജില്ലാ പഞ്ചായത്തംഗം എം.ജി. കണ്ണൻ എന്നിവരും ഉമ്മൻ ചാണ്ടി ക്കൊപ്പമുണ്ടായിരുന്നു.
ആന്റോ ആന്റണി എംപിയും, രാജു ഏബ്രഹാം, പി.സി. ജോർജ് എന്നീ എംഎൽഎമാ രും ജസ്നയുടെ വീട്ടിലെത്തി. ഇതിനിടെ ജസ്നയുടെ തിരോധാനം അന്വേഷിക്കുന്നതിന് പൊലീസ് സംഘം ബെംഗളൂരുവിലേക്കു പോയി. ജസ്നയുടെ സഹോദരിയുടെ ഫോണി ലേക്കു വന്ന നമ്പറിന്റെ ഉറവിടം തേടിയാണ് പൊലീസ് പോയിരിക്കുന്നത്.
പ്രത്യേക അന്വേഷണ സംഘം ജില്ലാ പൊലീസ് മേധാവിയുടെ നിഴൽ പൊലീസുകാരെ ഉൾപ്പെടുത്തി ഇന്നലെ വിപുലീകരിച്ചു. അവരും അന്വേഷണത്തിനിറങ്ങി. ജസ്നയുടെ മാതാവിന്റെ ജന്മദേശമായ ഒല്ലൂരിൽ ഇന്ന് പൊലീസ് അന്വേഷണം നടത്തും.