നാട് മുഴുവൻ പനിച്ച് വിറയ്ക്കുമ്പോൾ കാഞ്ഞിരപ്പള്ളിയിൽ ജനറൽ ആശുപത്രി പരിസരത്ത് കൊതുകുവളർത്തൽ കേന്ദ്രം. അത്യാഹിത വിഭാഗത്തിന് സമീപമാണ് മലിനജലം കെട്ടിക്കിടന്ന് കൊതുകുകൾപെറ്റുപെരുകുന്നത്. നാടെങ്ങും ഓടി നടന്ന് രോഗ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നു എന്ന് അവകാശപ്പെടുന്നവർ ഈ കാ ഴ്ചയൊന്നു കാണണം. നിങ്ങളുടെ മൂക്കിന് കീഴിൽ കാഞ്ഞിരപ്പള്ളി ജനറൽ ആശുപ ത്രി വളപ്പിലാണ് ഇത്. അത്യാഹിത വിഭാഗത്തിനോട് ചേർന്ന് റിസപ്ഷൻ ഓഫീസിന് സമീപത്തായാണ് മലിനജലം കെട്ടി കൊതുകുകൾ പെറ്റ് പെരുകുന്ന ഈ കാഴ്ച.മാലിനജലം ഒഴുകിയെത്തുന്ന കുഴി നിറഞ്ഞതോടെയാണ് പുറത്തേക്കോഴുകി ഇത് ഇവിടെ കെട്ടിക്കിടക്കാൻ തുടങ്ങിയത് പ്രദേശത്താ കെ കടുത്ത ദുർഗന്ധമാണ് അനുഭ വപ്പെടുന്നത്. അത്യാഹിത വിഭാഗത്തിൽ നിന്നടക്കം ഒഴുകിയെത്തുന്ന മലിനജലമാണ് ഇത്തരത്തിൽ കെട്ടിക്കിടക്കുന്നത് എന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു .മഴ പെയ്താൽ ഈ വെള്ളമൊന്നാകെ അത്യാഹിത വിഭാഗത്തിന്റെ പരിസരത്താകെ ഒഴുകി പരക്കും. ഒപ്പം ഇതിലെ നടന്നു നീങ്ങുന്ന രോഗികളും അവരോടൊപ്പമുള്ളവ രും ഈ മലിനജലത്തിൽ ചവിട്ടി കടന്നു പോകേണ്ട ഗതികേടിലാകും.

ഒഴുകിയെത്തുന്ന മലിനജലം പൂർണ്ണമായും ഉൾക്കൊള്ളാൻ ആഴം കുറഞ്ഞ മാലിന്യ ക്കുഴിയ്ക്ക് കഴിയാത്തതാണ് ഇവിടെ പ്രശ്നങ്ങൾക്ക് കാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം, പൈപ്പുകൾ സ്ഥാപിച്ച് ഇവിടെ നിന്നുള്ള മലിനജലം എക്സ് റേ വിഭാഗത്തിന് സമീപമുള്ള മാലിന്യക്കുഴിലേക്ക് ഉടൻ എത്തിക്കുംഎന്നും ഇവർ പറയുന്നു. അത് വരെ കെട്ടികിടക്കുന്ന മലിനജലം കോരിക്കളയാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും സൂപ്രണ്ട് ബാബു സെബാസ്റ്റ്യൻ അറിയിച്ചു