കണമല : നിറവയറിൽ തുടിക്കുന്ന ജീവനുമായി ഹെലികോപ്റ്ററിന് അടുത്തെത്തു മ്പോൾ എയ്ഞ്ചൽവാലി ആറാട്ടുകയം മുട്ടുമണ്ണിൽ വീട്ടിൽ റെജിയുടെ മകൾ എം ആർ രജനി ബോധം കെട്ടു പോയിരുന്നു. കണ്ണ് തുറക്കുമ്പോൾ ചുറ്റും നഴ്സുമാർ. ഒടുവിൽ ആൺകുഞ്ഞ് പിറന്നു. സുഖപ്രസവം. കുഞ്ഞിന് പേരുമിട്ടു -അഭിൻ.

അഭിന്‍ എന്ന പേരിന് ഏഞ്ചല്‍വാലിക്കാര്‍ നല്‍കുന്ന അര്‍ഥം പ്രളയത്തെ തോല്‍പ്പിച്ചവന്‍ എന്നാണ്. കുത്തൊഴുക്കിനു മുകളില്‍ പറന്ന്, പിറന്നുവീ ണ അഭിനെ ഒന്നു കാണാന്‍ അതുകൊണ്ടാണ് ഏഞ്ചല്‍വാലിക്കാര്‍ വരു ന്നതും.പ്രളയം ഏഞ്ചല്‍വാലി എന്ന ഗ്രാമത്തെ വിഴുങ്ങുമ്പോള്‍ മുട്ടുമണ്ണി ല്‍ റെജിയുടെ മകള്‍ രജനി പ്രസവവേദന കൊണ്ടു പുളയുകയായിരുന്നു. ഭര്‍ത്താവ് അനീഷാകട്ടെ റാന്നിയില്‍ വെള്ളപ്പൊക്കത്തിലുംപെട്ടു.

രജനിയെ ഹെലികോപ്റ്ററിൽ രക്ഷിച്ച് കൊണ്ടുവരുന്ന ദൃശ്യം..👇

30 അടിയോളം അഴുത പൊങ്ങിയപ്പോള്‍ രജനിയെ എങ്ങനെ ആശുപത്രി യിലെത്തിക്കുമെന്നതായിരുന്നു ഏവരുടെയും ആധി. ഒടുവില്‍ രജനിക്കാ യി, അഭിനായി നാടൊന്നിച്ചു. 

പൂർണ ഗർഭിണിയായ രജനി പ്രളയം ആർത്തലച്ച് പമ്പാവാലിയെ വിഴുങ്ങിയതിന്റെ പിറ്റേന്ന് കഴിഞ്ഞ 16 ന് ഒന്നല്ല രണ്ട് ജീവനുമായാണ് മരണ ത്തെ മുഖാമുഖം കണ്ടത്. അച്ഛൻ റെജിയും സഹോദരൻ രഞ്ജിത്തും നാട്ടുകാരുമൊക്കെ എന്ത് ചെയ്യണമെന്നറി യാതെ വിഷമിച്ചുപോയി. രക്ഷക്ക് എത്തിയ ഹെലികോപ്റ്റർ എയ്ഞ്ചൽവാലി സെന്റ് മേരീസ് സ്കൂളിന്റെ ഗ്രൗണ്ടിൽ പൊടി പറത്തി താഴുമ്പോൾ വേദന കൊണ്ട് പുളയുകയായിരുന്നു രജനി. ആശുപത്രിയിൽ എത്തിക്കാൻ പാലങ്ങളും വഴികളുമെ ല്ലാം പ്രളയം മുക്കിയപ്പോഴാണ് കാഞ്ഞിരപ്പള്ളി രൂപതയും മലനാട് ഡെവലപ്മെന്റ് സൊസൈറ്റിയും ഭക്ഷണവും വസ്ത്രവും മരുന്നും ഹെലികോപ്റ്റർ വഴി എത്തിച്ചത്.

ഭക്ഷണവും മരുന്നുമൊക്കെ എത്തിക്കുന്നതിന് മുമ്പ് പരീക്ഷണപ്പറക്കലായി ഹെലി കോപ്റ്റർ എത്തിയത് രജനിക്ക് വേണ്ടിയായിരുന്നു. അവിടെ നിന്നും രജനിയുമായി കൂവപ്പള്ളി അമൽ ജ്യോതി കോളേജിലേക്ക് പറന്നെത്തി. കോളേജ് ഗ്രൗണ്ടിൽ കാത്തു കിടന്ന ആംബുലൻസിലേക്ക് ഉടൻ തന്നെ കയറ്റി കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയി ലേക്ക്. അവിടെ പ്രാഥമിക ചികിത്സക്ക് ശേഷം വീണ്ടും ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക്.

കുഞ്ഞുമായി ഭർത്താവ് അനീഷിനൊപ്പം കഴിഞ്ഞ ദിവസം എയ്ഞ്ചൽവാലിയിലേക്ക് മടങ്ങിയെത്തുമ്പോൾ പ്രളയം വിതച്ച കെടുതികൾ കണ്ടത് നടുക്കത്തോടെയായിരുന്നെ ന്ന് രജനി പറയുന്നു. അന്ന് ഹെലികോപ്റ്റർ എത്തിയില്ലായിരുന്നെങ്കിൽ… ഇല്ല ഓർ ക്കാനാവുന്നില്ല രജനിക്ക്. പേടിപ്പെടുത്തുന്ന ആ ചിന്തയും ഓർമയുമൊക്കെ അരികിൽ ജീവന്റെ ജീവനായ പൊന്നോമനയെ നെഞ്ചോട് ചേർക്കുമ്പോൾ മറക്കാനിഷ്‌ടപ്പെടുക യാണ് രജനി.അരികിൽ കുഞ്ഞിളം ചുണ്ടും മോണയും കാട്ടി കണ്ണുകൾ ഇറുക്കിയടച്ച് ഇപ്പോൾ അഭിനുണ്ട്. പ്രളയമൊക്കെ രജനിയുടെ മനസ്സിൽ നിന്നും പമ്പ കടക്കുകയാണ് അഭിനെ നോക്കിയിരിക്കുമ്പോൾ.