കേരള ജനപക്ഷം വൈസ് ചെയര്‍മാന്‍ പി.ഇ. മുഹമ്മദ് സക്കീറിനെ സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതായും പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്റ് ചെയ്തതായും ചെയര്‍മാന്‍ പി.സി. ജോര്‍ജ്ജ് എം.എല്‍.എ. കേരള ജനപക്ഷം സംസ്ഥാന സെക്രട്ടറിയേറ്റില്‍ നടന്ന രാഷ്ട്രീയ ചര്‍ച്ചകളെ സത്യവിരുദ്ധമായി പൊതു സമൂഹത്തില്‍ പ്രചരിപ്പിച്ച് കേരള ജനപക്ഷത്തെ സമൂഹ മധ്യത്തില്‍ മോശമാ ക്കാന്‍ ശ്രമിച്ചുവെന്നും ശത്രുക്കളുമായി ചേര്‍ന്ന് സംഘടനാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തി എന്നും പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി.
മുഹമ്മദ് സക്കീറിനെതിരെയുള്ള ആരോപണങ്ങളെ കുറിച്ച് അന്വേഷിച്ച് തുടര്‍ നടപടി കള്‍ സ്വീകരിക്കുവാന്‍ ഇ.കെ. ഹസന്‍കുട്ടി,എസ്. ഭാസ്‌ക്കരന്‍പിള്ള,ജോസ് കോലടി, സജ്ജാദ് റമ്പാനി,പി.എസ്.എം. റംലി എന്നിവരടങ്ങിയ അഞ്ചംഗ സമിതിയെ ചുമതല പ്പെടുത്തിയതായും പി.സി. ജോര്‍ജ്ജ് എം.എല്‍.എ. അറിയിച്ചു.
ജനപക്ഷത്തിന്റെ ബിജെപി അനുകൂല നിലപാടുകള്‍ക്കെതിരെ മുസ്ലീം വിഭാഗത്തില്‍പ്പെ ട്ട അണികള്‍ക്കിടയില്‍ ശക്തമായ വികാരമുള്ളതായാണ് വിലയിരുത്തല്‍. ഈരാറ്റുപേ ട്ടയിലെ വോട്ടുചോര്‍ച്ച മുന്നില്‍ക്കണ്ടാണ് പി.സി ജോര്‍ജ്ജ്, ബിജെപിയോട് അനുകൂല നിലപാടെടുക്കുന്നതെന്ന ചര്‍ച്ചകളും സജീവമാണ്.