കാഞ്ഞിരപ്പള്ളി:അക്രമ രാഷ്ട്രീയത്തിനും,വർഗീയ ഫാസിസത്തിനും,ജനദ്രോഹ ഭരണത്തി നുമെതിരെ  കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന “ജനമഹാ യാത്രയ്ക്ക് ” നാളെ(20.02.2019)കാഞ്ഞിരപ്പള്ളിയിൽ വൻ വരവേൽപ്പ്  നൽകുമെന്ന് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാ രായ ബാബു ജോസഫ്, ജോ പായിക്കാട്, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ പി.എ ഷെമീർ, റോണി.കെ.ബേബി എന്നിവർ അറിയിച്ചു.

വൈകിട്ട് 4.30 ന് നിയോജക മണ്ഡലം അതിർത്തിയായ കാളകട്ടിയിൽ നിന്നും ജാഥയെ നിയോജക മണ്ഡലം ഭാരവാഹികളുടെ നേതൃത്വത്തിൽ സ്വീകരിക്കും. തുടർന്ന് കോവിൽ ക്കടവിൽ നിന്നും തുറന്ന വാഹനത്തിൽ വിവിധ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ജാഥ യെ സമ്മേളന നഗരിയിലേക്ക് ആനയിക്കും. 5.30ന് പേട്ടക്കവലയിൽ ചേരുന്ന പൊതുസ മ്മേളനം കെ.പി.സി.സി പ്രചാരണ വിഭാഗം അദ്ധ്യക്ഷൻ കെ.മുരളീധരൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.കാഞ്ഞിരപ്പള്ളി, ചിറക്കടവ്, വാഴൂർ ,പള്ളിക്കത്തോട്, മണിമല, വെള്ളാവൂർ ,നെടുംങ്കുന്നം, കങ്ങഴ ,കറുകച്ചാൽ എന്നീ മണ്ഡലങ്ങളിൽ നിന്നും പ്രവർത്ത കർ ബൂത്ത് തലത്തിൽ ഭവന സന്ദർശനം നടത്തി സമാഹരിച്ച തുക കെ.പി.സി.സി പ്രസി ഡന്റിന് കൈമാറും.

കോൺഗ്രസ്സ് പ്രസിഡന്റ് രാഹുൽ ഗാന്ധിയുമായി നേരിട്ട് സംവദിക്കാൻ കഴിയുന്ന തര ത്തിൽ പുതിയതായി രൂപകല്പ്പന ചെയ്ത  ഓൺലൈൻ സംവിധാനമായ “ശക്തി”യുടെ നിയോജമബലം തലം ഉദ്ഘാടനവും ചടങ്ങിൽ വച്ച് നടത്തു മെന്നും ഭാരവാഹികൾ അ റിയിച്ചു.