രാഷ്ട്രീയ ഭരണ നേതൃത്വങ്ങള്‍ പൊതു തിരഞ്ഞെടുപ്പിന് മുമ്പ് കര്‍ഷക നിലപാട് വ്യക്തമാ ക്കണമെന്ന് മാര്‍ മാത്യു അറയ്ക്കല്‍….

കാഞ്ഞിരപ്പള്ളി:കാര്‍ഷികപ്രതിസന്ധിയില്‍ ജീവിതം വഴിമുട്ടിനില്‍ക്കുന്ന ഒരുലക്ഷം കര്‍ഷകരുടെ നിവേ ദനം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇന്‍ഫാം സമര്‍പ്പിക്കുമെ ന്നും പൊതു തെരഞ്ഞെ ടുപ്പിനു മുമ്പ് രാഷ്ട്രീയ ഭരണനേതൃത്വങ്ങള്‍ കര്‍ഷകനിലപാട് വ്യക്തമാക്കണമെന്ന് മാര്‍ മാത്യു അറയ്ക്കല്‍.

കൃഷി ചെയ്യാന്‍ വായ്പകളും സബ്‌സിഡിയും പ്രഖ്യാപിച്ച് കാര്‍ഷിക സംസ്‌കാരത്തി ലേയ്ക്ക് ഒരു ജനവിഭാഗത്തെ മുഴുവന്‍ ഇറക്കിവിട്ടതിനുശേഷം പ്രതിസന്ധികളുണ്ടാകു മ്പോള്‍ അവരെ സഹായിക്കാന്‍ ധാര്‍മ്മിക ഉത്തരവാദിത്വമുള്ള സര്‍ക്കാര്‍ ഒളിച്ചോടു ന്നത് ശരിയായ നടപടിയല്ലന്ന് ഇന്‍ഫാം ദേശീയ രക്ഷാധികാരി ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍.

വന്‍വ്യവസായികളും വ്യാപാരികളുമടങ്ങുന്ന ഈ ഉല്പാദകകൂട്ടായ്മയുടെ സംഘടിത ശക്തിക്കുമുന്നില്‍ ഭരണസംവിധാനങ്ങള്‍ മുട്ടുമടക്കിയിരിക്കുമ്പോള്‍ കര്‍ഷകനെങ്ങനെ രക്ഷപെടും? വിലപേശി സംസാരിക്കുവാന്‍ കര്‍ഷകനാകുമ്പോഴേ അവന്റെ വിയര്‍പ്പിന് വിലകിട്ടുകയുള്ളൂ. ഇവിടെയാണ് ഇന്‍ഫാം പ്രസക്തമാകുന്നതെന്ന് ഇന്‍ഫാം ദേശീയ സമ്മേളനം കാഞ്ഞിരപ്പള്ളി മഹാജൂബിലി ഹാളില്‍ (ഫാ.മാത്യു വടക്കേമുറി നഗര്‍) ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മാര്‍ അറയ്ക്കല്‍.കൃഷി ചെയ്യാന്‍ വായ്പകളും സബ്‌സിഡിയും പ്രഖ്യാപിച്ച് കാര്‍ഷിക സംസ്‌കാരത്തിലേ യ്ക്ക് ഒരു ജനവിഭാഗത്തെ മുഴുവന്‍ ഇറക്കിവിട്ടതിനുശേഷം പ്രതിസന്ധികളുണ്ടാകു മ്പോള്‍ അവരെ സഹായിക്കാന്‍ ധാര്‍മ്മിക ഉത്തരവാദിത്വമുള്ള സര്‍ക്കാര്‍ ഒളിച്ചോടുന്ന ത് ശരിയായ നടപടിയല്ലന്നും തകര്‍ച്ച നേരിടുന്ന സര്‍ക്കാര്‍വക സ്ഥാപനങ്ങളുടെയും കമ്പ നികളുടേയും കടങ്ങളും നഷ്ടങ്ങളും എഴുതിത്തള്ളുമ്പോള്‍ ഇടനാട്ടിലും മലയോരങ്ങളി ലുമുള്ള പാവപ്പെട്ട കര്‍ഷകരെയും, തീരദേശങ്ങളിലെ മത്സ്യത്തൊഴിലാളികളെയും സാധാരണക്കാരെയും നിര്‍ദ്ദയം അവഗണിക്കുന്നത് കടുത്ത അനീതിയാണന്നും അറയ്ക്ക ല്‍ പറഞ്ഞു

ആരോഗ്യപൂര്‍ണ്ണമായ ഒരു കാര്‍ഷിക സംസ്‌കാരത്തിനുമാത്രമേ ഇന്ത്യയുടെ സമ്പദ്‌വ്യവ സ്ഥയുടെ മൊത്തത്തിലുള്ള വളര്‍ച്ചയ്ക്ക് ശക്തിപകരുന്ന ആഭ്യന്തര കമ്പോളം സൃഷ്ടിക്കു വാന്‍ സാ ധിക്കുകയുള്ളൂ. കര്‍ഷകരെ മറന്നുള്ള ഉദ്യോഗസ്ഥ ഭരണ രാഷ്ട്രീയ നേതൃത്വങ്ങ ളുടെ വികലമായ വികസന അജണ്ടകള്‍ ഭാരതത്തിന്റെ ഭക്ഷ്യഉല്പാദനത്തിലും ധാന്യഉ പഭോഗത്തിലും ഇന്ന് പ്രതിഫലിച്ചിരിക്കുകയാണ്. ഗ്രാമീണ കാര്‍ഷിക മേഖലകളില്‍ സര്‍ ക്കാരിന്റെ വികസന പദ്ധതികള്‍ ഗണ്യമായി വെട്ടിച്ചുരുക്കിയത് വളറെ ഗൗരവതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നു മാര്‍ മാത്യു അറയ്ക്കല്‍ പറഞ്ഞു.കൂവപ്പള്ളി സെന്റ് ജോസഫ് ചര്‍ച്ചില്‍ അന്ത്യവിശ്രമം കൊള്ളുന്ന ഇന്‍ഫാം സ്ഥാപക ചെയര്‍മാന്‍ ഫാ.മാത്യു വടക്കേമുറിയുടെ കബറിടത്തിങ്കല്‍ നിന്ന് ഉച്ചകഴിഞ്ഞ് കാഞ്ഞി രപ്പള്ളി രൂപതാ സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ പ്രാര്‍ത്ഥനാശുശ്രൂഷ നടത്തി ദേശീയ സമ്മേളന ദീപശിഖാപ്രയാണത്തിന് തുടക്കം കുറിച്ചു. കാഞ്ഞിരപ്പള്ളി അക്കര പ്പള്ളി മൈതാനിയില്‍ നിന്നും 2 മണിക്ക് ആരംഭിച്ച 1000കണക്കിന് കര്‍ഷകര്‍ നിരന്ന കര്‍ഷകറാലി പേട്ടക്കവലയില്‍ ദീപശിഖാപ്രയാണത്തോട് സംഗമിച്ചു. കര്‍ഷകറാലി മഹാജൂബിലി ഹാളില്‍ (ഫാ.മാത്യു വടക്കേമുറി നഗര്‍) എത്തിച്ചേര്‍ന്നപ്പോള്‍ സമ്മേളനം ആരംഭിച്ചു.

ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ.ജോസഫ് ഒറ്റപ്ലാക്കലിന്റെ അദ്ധ്യക്ഷതയില്‍ ദേശീയ രക്ഷാധികാരി ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. മാര്‍ ജോസ് പുളിക്കല്‍ അനുഗ്രഹപ്രഭാഷണവും ഇന്‍ഫാം കാഞ്ഞിരപ്പള്ളി രൂപതാ ഡയറക്ടര്‍ ഫാ.തോമസ് മറ്റമുണ്ടയില്‍ ആമുഖപ്രഭാഷണവും നടത്തി. ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി,സി.സെബാസ്റ്റന്‍ ഇന്‍ഫാം ബദല്‍ കാര്‍ഷികനയവും കര്‍ഷക അവകാശരേഖയും പ്രഖ്യാപിച്ചു.

ദേശീയ പ്രസിഡന്റ് പി.സി.സിറിയക്, ദേശീയ വൈസ് ചെയര്‍മാന്‍ കെ.മൈതീന്‍ ഹാജി, ദേശീയ ട്രസ്റ്റി ഡോ.എം.സി.ജോര്‍ജ്, സംസ്ഥാന ഡയറക്ടര്‍ ഫാ.ജോസ് മോനിപ്പള്ളി, കണ്‍വീനര്‍ ജോസ് എടപ്പാട്ട്, രൂപതാ പ്രസിഡന്റ് അഡ്വ.എബ്രഹാം മാത്യു എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തില്‍വച്ച് ഇന്‍ഫാം ആഗ്രോ ഇന്നൊവേഷന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.