കാഞ്ഞിരപ്പള്ളി: രാജ്യത്തെ കോർപ്പറേറ്റുകളിൽ നിന്നും അച്ചാരം വാങ്ങിയാണ് നരേന്ദ്ര മോദി ഇന്ധന വില ദിവസേന വർദ്ദിപ്പിക്കുന്നതെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി പി.എ. ഷെമീർ ആരോപിച്ചു.ഇന്ധന വില വർദ്ദനയിൽ പ്രതിഷേധിച്ച് ഐ.എൻ.ടി.യു.സി മണ്ഡലം കമ്മറ്റി ടൗണിൽ നടത്തിയ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മണ്ഡലം പ്രസിഡന്റ് റസിലി തേനംമാക്കലിന്റെ അധ്യക്ഷതയിൽ ജില്ലാ ട്രഷറർ ജി.സുനി ൽകുമാർ, റിജിയണൽ സെക്രട്ടറി പി.പി.എ സലാം, ഒ.എം.ഷാജി, ഷിബിലി മണ്ണാറക്ക യം, നൗഷാദ് കാവുങ്കൽ ,അൻവർ പുളിമൂട്ടിൽ, സുനിൽ മാന്തറ, ജോജി ജോസ്, പി .എച്ച്.അബ്ദുൾ അസീസ്, റോബിൻ ആക്കാട്ട്, നാസർ കാന്താരി, റസിലി ആനിത്തോട്ടം, കെ.എ.അഷറഫ്, ബിജു തമ്പലക്കാട്, കണ്ണൻ, റ്റിജോ എന്നിവർ പ്രസംഗിച്ചു.