കാഞ്ഞിരപ്പള്ളി: കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം 2020 ഓഗസ്റ്റ് 13 ന് പുറത്തിറക്കിയ ഇടുക്കി വന്യജീവി സങ്കേതത്തിനു ചുറ്റും ഒരു കിലോമീറ്റര്‍ പരിധിയില്‍ ഇക്കോ സെന്‍ സിറ്റീവ് സോണായി തീരുമാനിച്ചുകൊണ്ടുള്ള കരടുവിജ്ഞാപനത്തെക്കുറിച്ച് രാഷ്ട്രീയ നേതാക്കള്‍ പാലിക്കുന്ന മൗനം വെടിഞ്ഞ് ഈ പ്രശ്‌നത്തില്‍ നിലപാടുകള്‍ വ്യക്തമാക്ക ണമെന്ന് ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ല സമിതി ആവശ്യപ്പെട്ടു.

സാധാരണക്കാരെയും കര്‍ഷക സമൂഹത്തെയും പ്രതികൂലമായി ബാധിക്കുന്ന ഒട്ടേറെ കാര്യങ്ങള്‍ ഈ വിജ്ഞാപനത്തില്‍ പ്രതിപാദിക്കുന്നുണ്ട്. ഈ വിജ്ഞാപനം നിയമമാ യാല്‍ ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിന്മേലുള്ള കടന്നുകയറ്റമായിരിക്കും ഉ ണ്ടാവുക.ഈ മേഖലയിലെ ജനങ്ങളെ ഗുരുതരമായി ബാധിക്കുന്ന ഈ പ്രശ്‌നത്തില്‍ ജ നങ്ങള്‍ക്കു താങ്ങും തണലുമാകേണ്ട ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ മൗ നംവെടിഞ്ഞ് ജനങ്ങളോടൊപ്പം നിന്ന് ശാശ്വതമായ പരിഹാരം ഉണ്ടാക്കണം.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കുമുള്ള തെരഞ്ഞെടുപ്പുക ളുടെയും മുന്നണി സമവാക്യങ്ങളുടെ ചര്‍ച്ചകളുടെയും തിരക്കിലായിരിക്കും നിങ്ങള്‍ എന്ന് ഞങ്ങള്‍ക്കറിയാം. തെരഞ്ഞെടുപ്പുകള്‍ ഡിസംബറിലേ ഉള്ളൂ. എന്നാല്‍, ഈ വി ഷയത്തില്‍ പ്രതികരിക്കേണ്ട സമയം ഡിസംബറില്‍ അവസാനിക്കും. കര്‍ഷക ജനതയെ ഒന്നടങ്കം ബാധിക്കുന്ന ഈ വിഷയത്തില്‍ കക്ഷി രാഷ്ട്രീയ ഭേദമെന്യേയുള്ള നിങ്ങളുടെ ഇടപെടലുകളും പ്രവര്‍ത്തനങ്ങളും ഇന്‍ഫാമും ഈ മേഖലയിലെ ജനങ്ങളും ആകാംഷ യോടെ നോക്കിയിരിക്കുകയാണ്. കര്‍ഷക സമൂഹത്തെ ബാധിക്കുന്ന ഈ പ്രശ്‌നത്തില്‍ തക്കതായ ഇടപെടലുകള്‍ നടത്തി ഈ വിജ്ഞാപനം നിയമമാകാതിരിക്കാനുള്ള നടപടി കള്‍ കൈക്കൊള്ളണമെന്നും ഇന്‍ഫാം ആവശ്യപ്പെട്ടു.

ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ല ഡയറക്ടര്‍ ഫാ. തോമസ് മറ്റമുണ്ടയിലിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ കാര്‍ഷികജില്ല പ്രസിഡന്റ് അഡ്വ. എബ്രാഹം മാത്യു പന്തിരുവേലില്‍, ഫാ. വര്‍ഗീസ് കുളമ്പള്ളി, ഫാ. ജയിംസ് വെണ്‍മാന്തറ, ഫാ.റോബിന്‍ പട്രകാലായില്‍, ഫാ. ദേവസ്യ തൂമ്പുങ്കല്‍, ബെന്നി വരിക്കമാക്കല്‍, ജോസ് മാത്യു പതിക്കല്‍, ഷാബോച്ചന്‍ മുളങ്ങാശേരി, ജോസ് താഴത്തുപീടിക, ജോയി കട്ടക്കയം, അലക്‌സാണ്ടര്‍ പാറശേരിയില്‍, നെല്‍വിന്‍ സി. ജോയി,  ജെയ്‌സണ്‍ ചെമ്പ് ളായില്‍, സിജോ തട്ടാംപറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.