മുണ്ടക്കയം വാഗമൺ റോഡ്, ഇളംകാട് കൊടുങ്ങറോഡ്, മുക്കുളം വെമ്പാല തുടങ്ങിയ സ്ഥലങ്ങളിലടക്കം കഴിഞ്ഞ പ്രളയകാലത്ത് ഉണ്ടായ നാൽപത്തോളം ഉരുൾ പൊട്ടലിൽ കിലോമീറ്ററുകളോളം റോഡാണ് തകർന്നടിഞ്ഞത്. മുണ്ടക്കയത്തു നിന്നും വാഗമണ്ണിലേ ക്കുള്ള പ്രധാന വഴിയിൽ അവസാന അഞ്ച് കിലോമീറ്ററിൽ നാലു കിലോ മീറ്ററോളം ഉരുൾ കൊണ്ടുപോയതോടെ ഇവിടുള്ള നിരവധി കുടുംബങ്ങൾ തീർത്തും ഒറ്റപ്പെട്ട അവ സ്ഥയിലാണ്.

വിദ്യാർത്ഥികളടക്കം ഇരുവശവും തീർത്തും അപകടം പിടിച്ച ഈ പാതയിലൂടെ ജീവി തം കൈയിൽ പിടിച്ച് ഇതിലേ സ്കൂളിലേക്കു പോകുന്നതും. രണ്ടാൾ താഴ്ച്ചയുള്ളതാണ് ഓരോ ഗർത്തവും. ഇതേ പോലെ തന്നെയാണ് മുക്കുളം കൊടുങ്ങ ഉൾപ്പെടെയുള്ള സമീ പ പ്രദേശങ്ങളിലെയും റോഡിന്റെ അവസ്ഥ. ഉരുൾ പൊട്ടലിൽ പല ഭാഗങ്ങളും ഇടി ഞ്ഞ് താണും റോഡിലേക്ക് വൻ ഉരുളുകൾ വീണും ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. ഉരുൾപൊട്ടലുണ്ടായ ഭാഗങ്ങളിൽ പലയിടത്തും ഭൂമി വിണ്ടു കീറിയ അവസ്ഥയിലാണ് നിലകൊള്ളുന്നത്.ഉരുൾ പൊട്ടലിൽ നാൽപതോളം വീടുകൾക്കാണ് നാശനഷ്ടമുണ്ടായിരിക്കുന്നത്. പലയിട ത്തും ഉരുൾ തകർത്തറിഞ്ഞ വൈദ്യുതി ലൈനുകൾ ഭാഗികമായോ താൽക്കാലികമായോ മാത്രമാണ് സ്ഥാപിച്ചിരിക്കുന്നത്. മാസങ്ങൾക്ക് ശേഷം മാത്രമേ ഈ സ്ഥലങ്ങളിൽ യഥാ വിധി ഗതാഗതം പുനസ്ഥാപിക്കാനാകൂ.