കാഞ്ഞിരപ്പള്ളി:അൽ ഇഹ്സാൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഇഫ്താർ സൗഹൃദ സംഗമവും റിലീഫ് പ്രവർത്തനങ്ങളുടെ ഉത്ഘാടനവും നടന്നു. ട്രസ്റ്റ് ചെയർ മാൻ നാസർ മുണ്ടക്കയത്തിന്റെ അദ്ധ്യക്ഷതയിൽ പി.സി.ജോർജ്.എം.എൽ.എ. ഉത്ഘാടനം നിർവഹിച്ചു.ഫാദർ സാൽവിൻ അഗസ്റ്റിൻ മുഖ്യ പ്രഭാഷണം നടത്തി.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോഷി അഞ്ചനാട്ട്, മുസ് ലിം ലീഗ് ജില്ലാ പ്രസി ഡണ്ട് അസീസ് ബഡായിൽ, എസ്.എൻ.ഡി.പി. ഹൈറേഞ്ച് യൂണിയൻ പ്രസിഡണ്ട് അഡ്വ.ജീരാജ്, അഡ്വ.സുനിൽ തേനം മാക്കൽ, തോമസ് കുട്ടി മംഗളം, വി.കെ.ശിവദാ സ്, മുഹമ്മദ് ഫൈസൽ, ടി.എ.ഷിഹാബുദ്ദീൻ, പി.എസ്.സ്വലാഹുദ്ദീൻ, ബിജു പ ത്യാല, നജീബ് പുളിമൂട്ടിൽ, ഹാഫിസ് അബ്ദുറഹിം എന്നിവർ പ്രസംഗിച്ചു.