എരുമേലി :  ശബരിമല തീർത്ഥാടന സേവനത്തിനായി പോലിസ് കൺട്രോൾ റൂം പ്രവർത്തനം എരുമേലി വലിയമ്പലത്തിനെതിർവശത്ത് വ്യാഴാഴ്ച രാവിലെ ഒൻപതിന് ജില്ലാ പോലിസ് ചീഫ് ബി എ മുഹമ്മദ് റെഫീഖ് ഉദ്ഘാടനം ചെയ്യും.
കാഞ്ഞിരപ്പളളി ഡിവൈഎസ്പി ഇമ്മാനുവേൽ പോൾ, മണിമല സിഐ റ്റി ഡി സുനിൽകുമാർ, എരുമേലി എസ്ഐ മനോജ് മാത്യു തുടങ്ങിയവർ പങ്കെടുക്കും. പോലിസ് കൺട്രോൾ റൂമിൽ ഭക്തരുടെയും പൊതുജനങ്ങളുടെയും പരാതികൾ സ്വീകരിക്കും. ഫോൺനമ്പർ- 04828 211300.