കാഞ്ഞിരപ്പള്ളി : ഗ്രാമദീപം അമ്പഴത്തിനാല്‍ മനോജ്ന് ഇനി ഓട്ടോറിക്ഷ ഓടിക്കാം. മൂ ന്ന് പെണ്‍മക്കളുള്ള അച്ഛന് ഇനി അവര്‍ക്കുവേണ്ടി അദ്ധ്വാനിക്കാം. എന്നാല്‍ 4 മാസങ്ങ ള്‍ക്ക് മുമ്പ് ഇതായിരുന്നില്ല മനോജിന്‍റെ അവസ്ഥ. ഇടതുകാലില്‍ കമ്പികൊണ്ട മുറിവ് ഉ ണങ്ങാതെ വന്നതിനെ തുടര്‍ന്ന് ഒരു മാസത്തോളം സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റാ യി ചികിത്സ. പ്രമേഹരോഗിയായ മനോജിന് ചികിത്സ ഫലിച്ചില്ലെന്നു മാത്രമല്ല, മുറിവ് പഴുത്ത് വലിയ വ്രണമായി മാറി. പാദത്തിലെ പ്രധാന ധമനികള്‍ രക്തയോട്ടമില്ലാതെ മൃതമായി. പാദം മുറിച്ചുകളയേണ്ട അവസ്ഥയിലാണ് പത്താം ക്ലാസ്സില്‍ കൂടെ പഠിച്ച ബാബു തോമസിനെ അവിചാരിതമായി ആശുപത്രിയില്‍വച്ച് കാണുന്നത്.

1993-ല്‍ കാഞ്ഞിരപ്പള്ളി സെന്‍റ് ഡോമിനിക്സ് സ്കൂളില്‍ ഒരുമിച്ച് പഠിച്ച കൂട്ടുകാര്‍ ചേ ര്‍ന്ന് മനോജിന്‍റെ ചികിത്സ ഏറ്റെടുത്തു. രക്തധമനികള്‍ മാറ്റിവയ്ക്കുന്ന സര്‍ജറി ചെയ്യ ണമെന്ന വിദഗ്ദ്ധ ഉപദേശത്തെതുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിയപ്പോ ള്‍ പാദത്തില്‍ ഈ ചികിത്സ പ്രായോഗികമല്ല എന്ന നിഗമനത്തിലാണ് എത്തിയത്. തുടര്‍ ന്ന് പല പ്രമുഖ ആശുപത്രികളില്‍ വിവിധ തരത്തിലുള്ള ടെസ്റ്റുകള്‍ നടത്തി വിദഗ്ദ്ധന്മാ രായ ഡോക്ടര്‍മാരെ കണ്ടുവെങ്കിലും ആശാവഹമായ പുരോഗതിയുണ്ടായില്ല.തുടര്‍ന്ന് പാല ഇടപ്പാടിയിലുള്ള ഫുട്ഡൈബറ്റോളജിസ്റ്റ് ഡോ. ഷാജു സെബാസ്റ്റ്യന്‍റെ കണ്‍സള്‍ട്ട് ചെയ്യുകയും അദ്ദേഹം ചികിത്സ ഏറ്റെടുക്കുകയും ചെയ്തു.

ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ നടത്തിയ ചികിത്സ രണ്ട് മാസംകൊ ണ്ട് ഫലപ്രാപ്തിയില്‍ എത്തി. ചികിത്സാകാലയളവില്‍ ഉടനീളം ആത്മവിശ്വാസവും ക രുതലും നല്കി കൂട്ടുകാര്‍ കൂടെനിന്നതുകൊണ്ടാണ് മുറിവ് പെട്ടെന്ന് ഭേദമായതെന്ന് മ നോജ് പറയുന്നു. കൂട്ടുകാരന്‍റെ മുറിച്ചുമാറ്റപ്പെടുമായിരുന്ന പാദം കൂട്ടായ്മയും സ്നേ ഹവുംകൊണ്ട് തിരികെ കൊടുക്കുവാന്‍ കഴിഞ്ഞതിന്‍റെ ആശ്വാസത്തിലാണ് 93 ബാച്ചി ലെ കൂട്ടുകാര്‍.ഹൃദ്യം 93 എന്ന് പേരിട്ട് നടത്തിയ വ്യത്യസ്തമായ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തിനിടയിലാണ് കൂട്ടുകാര്‍ അറിയുന്നത് മനോജിന്‍റെ ഓട്ടോ ഓടിക്കാന്‍ കഴിയാ ത്തവിധം പഴക്കം ചെന്നവിവരം. അതിനും അവര്‍തന്നെ പരിഹാരമുണ്ടാക്കി. ഓട്ടോ നല്ല രീതിയില്‍ പണിതിറക്കി നല്കി. ബോഡി മാറ്റ് പെയിന്‍റടിച്ച് പുത്തനാക്കിയ ഓ ട്ടോയ്ക്ക് കൂട്ടുകാരുടെ സൗഹൃദത്തിന്‍റെ സ്മരണക്കായി څഹൃദ്യം 93چ എന്ന പേര് ന ല്കി.

ശനിയാഴ്ച ഗ്രമാദീപം കവലയില്‍വച്ച് നടന്ന ചടങ്ങില്‍ സെന്‍റ് ഡോമിനിക്സ് സ്കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന പ്രസിഡന്‍റ് ആന്‍റണി മാര്‍ട്ടിന്‍ ഓട്ടോയുടെ താക്കോല്‍ദാനം നടത്തി. രക്ഷാധികാരി ഫാ. സിബി കുരിശുംമൂട്ടില്‍ അനുഗ്രഹപ്രഭാഷണം നടത്തി. സെക്ര ട്ടരി അരുണ്‍കുമാര്‍ എം.ആര്‍., അയൂബ്  ആള്‍ ഇന്‍ വണ്‍, ജെയ്സണ്‍ ജോസഫ്,  ഷിറാ സ് കമാല്‍, നജീബ് പി.എ, അനില്‍ മാത്യു, ലിബി മുളന്താനത്ത്, ജോജി നെല്ലിയാനി, സെ ജു ജോസ്, അന്‍സാര്‍ എം.എ. മനോജിന്‍റെ സുഹൃത്തുക്കളായ ഓട്ടോറിക്ഷാ തൊഴിലാളി കള്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.