മുണ്ടക്കയം ഇഞ്ചിയാനി ഹോളി ഫാമിലി ഹൈസ്ക്കൂളിലെ വിദ്യാർത്ഥിക ളാണ് സ്കൂൾ വളപ്പിലെ കൃഷിയിടത്തിൽ നിന്നും നൂറുമേനി വിളവ് കൊയ്തത്.
9, 10 ക്ലാസുകളിൽ പഠിക്കുന്ന എട്ടോളം വിദ്യാർത്ഥികൾ ചേർന്നാണ് ഇഞ്ചിയാനി ഹോളി ഫാമിലി ഹൈസ്ക്കൂളിൻ്റെ വളപ്പിലും സമീപത്തെ  പള്ളിയുടെ ചുറ്റുവട്ടത്തെ തരിശുരഹിത ഭൂമിയിലുമായി കൃഷിയിറക്കിയതും നേട്ടം കൊയ്തതും. മറ്റ് കുട്ടികൾ കളിക്കാനും മറ്റും പോകുന്ന സമയത്തായിരുന്നു ഇവർ 2 ഏക്കറോളം വരുന്ന ഭൂമിയി ൽ കൃഷിയിറക്കിയതും രാപകലില്ലാതെ അധ്വാനിച്ചതും. രക്ഷകർത്താക്കളുടെ കൂടാ തെ ഹോമി ഫാമിലി പള്ളി വികാരി ഫാദർ ജോസഫ് കല്ലൂപറമ്പത്തിൻ്റെ പിന്തുണ കൂ ടി ലഭിച്ചതോടെ കൃഷിയിടത്തിൽ നിന്ന് വിദ്യാർത്ഥികൾ നൂറുമേനി വിജയം കൊയ്യു കയായിരുന്നു.
മുൻവർഷവും സ്കൂൾ മുറ്റത്ത് കൃഷിയിറക്കിയിരുന്നുവെങ്കിലും ഇത്തവണയാണ് ഇത് കൂടുതൽ സ്ഥലത്തേക്ക് വ്യാപിപ്പിച്ചത്.കഴിഞ്ഞവർഷം പയർ മാത്രമായിരുന്നെങ്കിൽ ഇത്തവണ വെണ്ട, മുളക്, കാബേജ്, കൂർക്ക, കോവൽ, വഴുതന എന്നിവ കൂടി കൃഷി ചെയ്തിരുന്നു.    മുണ്ടക്കയം പഞ്ചായത്ത് പ്രസിഡൻ്റ് രേഖാ ദാസ് പച്ചക്കറികളുടെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.
സമൂഹത്തിൽ ജൈവകൃഷി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യമാണ് സ്കൂൾ മുറ്റത്ത് പച്ചക്കറി തോട്ടമൊരുക്കിയതിന് പിന്നിൽ. കോവിഡ് പ്രളയ കാലത്ത് മേഖലയിലെ നിർധനരായവർക്ക് ഉൾപ്പെടെയുള്ളവരുടെ വീടുകളിൽ തോട്ടത്തിൽ നിന്നും പച്ച ക്കറി ഉൾപ്പെടെയുള്ളവ എത്തിച്ച് നൽകിരുന്നു.പലർക്കും സ്കൂൾ വളപ്പിലെ തോട്ടത്തിലെ വിദ്യാർത്ഥികളുടെ കൃഷിയിൽ പ്രചോദനം ഉൾകൊണ്ട് പലരും വീടുകളിൽ ഇവിടെ നിന്നും വിത്തുക്കൾ ശേഖരിച്ച് പച്ചക്കറി കൃഷി ആരംദിച്ചു. ഇത് പച്ചക്കറി വില കുതിച്ചുയരുന്ന സമയത്ത് ഏറെ ആശ്വാസമായി.  ഏത്  സമയത്തുംകൃഷി വകുപ്പ് ജീവനക്കാരുടെ ഭാഗത്തു നിന്നും വലിയ പിന്തുണയാണ്  പച്ചക്കറി തോട്ടമൊരുക്കാൻ വിദ്യാർത്ഥികൾക്ക് ലഭിച്ചത്.
കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പ് മാർ ജോസ് പുളിക്കൽ, ജില്ലാ പഞ്ചായത്തംഗം പി ആർ അനുപമ, മുൻ ജില്ല പഞ്ചായത്തംഗം കെ രാജേഷ് എന്നിവരും പല ഘട്ടങ്ങളിലായി വിദ്യാർത്ഥികൾക്ക് പിന്തുണയുമായി കൃഷിയിടത്തിൽ എത്തിയിരുന്നു. മേഖലയിലെ എല്ലാ വീടുകളിലും പച്ചക്കറി തോട്ടമൊരുക്കി ഒരു പരിധി വരെയെങ്കിലും പച്ചക്കറിയിൽ .സ്വയം പര്യാപ്ത കൈവരിക്കാനാണ് അടുത്ത പദ്ധതിയായി സ്കൂൾ ഒരുക്കിരിക്കുന്നത്.