എരുമേലി സർക്കാർ ആശുപത്രിക്കെതിരെ നിരവധി പരാതികൾ ഉയർന്ന സാഹച ര്യ ത്തിൽ വെള്ളിയാഴ്ച സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എയുടെ നേതൃത്വത്തിൽ ഹോസ്പിറ്റൽ മാനേജ്മെൻ്റ് കമ്മിറ്റി അടിയന്തിര യോഗം ചേർന്നു.നിലവിൽ ഡോക്ടർമാ രുടെ ഒഴിവിലേക്കും, വർക്കിങ് അറേഞ്ച്മെൻറിലും, ലീവെടുത്തു പോയതുമായ ഒഴി വിലേക്കും പകരം ഡോക്ടർമാരെ നിയമിച്ച് ആശുപത്രിയുടെ പ്രവർത്തനം മെച്ചപ്പെടു ത്താൻ എച്ച്.എം.സി യോഗത്തിൽ തീരുമാനമായി. നൂറുകണക്കിന് രോഗികളെത്തുന്ന ആശുപത്രി ഒ.പി വിഭാഗത്തിൽ ഒരു ഡോക്ടറിൻ്റെ മാത്രം സേവനം ലഭിക്കുന്ന സാഹച ര്യത്തിലാണ് തീരുമാനം.
വർക്കിങ്ങ് അറേഞ്ച്മെൻ്റിൻ്റെ ഭാഗമായി ഡോക്ടർമാരെ ആശുപത്രിക്ക് പുറത്ത് ഡ്യൂട്ടി നൽകുന്നത് ആഴ്ചയിൽ ഒന്നാക്കി ചുരുക്കി കൂടുതൽ സമയം എരുമേലി സി.എച്ച്.സി യിൽ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കും. പ്രമേഹരോഗികൾക്ക് മരുന്ന് നൽകുന്നത് ആഴ്ചയിൽ മൂന്ന് ദിവസമായി ഉയർത്തും. സബ് സെൻ്ററുകളുടെ പ്രവർത്തനം ഊർജ്ജി തപ്പെടുത്തും. സ്വന്തമായി സ്ഥലവും കെട്ടിടവുമുള്ള സബ് സെൻ്ററുകൾക്ക് അറ്റുകുറ്റ പ്പണികൾക്ക് ഏഴ് ലക്ഷം രൂപ വീതം എൻ.എച്ച്.എമ്മിൽ നിന്നും നൽകാൻ തീരുമാന മായി. അധിക തുക ആവശ്യമെങ്കിൽ ഗ്രാമ പഞ്ചായത്ത് നൽകും. ആഴ്ചയിൽ ഒരിക്ക ൽ പ്രവർത്തിക്കുന്ന മൊബൈൽ ക്ലിനിക് ആരംഭിക്കുന്നതിന് തീരുമാനമായി.
പൊട്ടിപ്പൊളിഞ്ഞ ക്വാർട്ടേഴ്സുകളുടെ അറ്റകുറ്റപ്പണികൾ നടത്തി താമസ യോഗ്യമാക്കു മെന്നും ആരോഗ്യ മന്ത്രി എരുമേലി സർക്കാർ ആശുപത്രി സന്ദർശിച്ച് വിലയിരുത്തു വെന്നും സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ പറഞ്ഞു. ആശുപത്രിയിൽ നടന്ന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ റ്റി.എസ് കൃഷ്ണകുമാർ, ജൂബി അഷറഫ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജ്കു ട്ടി, ജില്ല മെഡിക്കൽ ഓഫീസർ ഡോ. പ്രിയ, എരുമേലി മെഡിക്കൽ ഓഫീസർ മുഹ മ്മദ് ജിജി,  ഡി.പി.എം ഓഫീസർ അജയ് മോഹൻ, പഞ്ചായത്ത് അംഗങ്ങളായ നാസർ പനച്ചി, വി.ഐ അജി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.കെ അബ്ദുൽ കരീം, അനിയൻ എരുമേലി, റ്റി.വി. ജോസഫ്, സഖറിയ ഡൊമിനിക് മറ്റ് വികസന സമിതി അംഗങ്ങളും പങ്കെടുത്തു.