കസ്തൂരിരംഗനുമായി ബന്ധപ്പെട്ട് വന്നിരിക്കുന്ന ഉത്തരവ് എരുമേലിയുടെ വികസന സ്വപ്നങ്ങളെ ബാധിക്കുമെന്ന് ആൻ്റോ ആൻ്റണി എം.പി പറഞ്ഞു. എരുമേലി വ്യാപാര ഭവനിൽ ഡെവലപ്മെൻറ് കൗൺസിൽ സംഘടിപ്പിച്ച വികസന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റിസർവ് വനത്തിൻ്റെ ഒരു കിലോമീറ്റർ ചു റ്റളവ് പരിസ്ഥിതിലോല പ്രദേശമെന്ന നിബന്ധന വന്നാൽ എരുമേലി വിമാനത്താവളമ ടക്കമുള്ള വികസന സാധ്യതകളെ അട്ടിമറിക്കപ്പെടാൻ കാരണമാകും. ശബരിമല തീ ർഥാടന കേന്ദ്രമായ എരുമേലിയുടെ സമഗ്ര വികസനത്തിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കേ ണ്ടതുണ്ടെന്നും ആൻ്റോ ആൻ്റണി എം.പി പറഞ്ഞു.
എരുമേലി ഡെവലപ്മെന്റ് കൗൺസിൽ ചെയർമാൻ ബാബു തോമസ് അധ്യക്ഷത വ ഹിച്ചു. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് തങ്കമ്മ ജേർജ്കുട്ടി, ബ്ലോക്ക് പഞ്ചായത്ത് അംഗം ജൂബി അഷറഫ്, എരുമേലി പഞ്ചായത്ത് വൈ സ് പ്രസിഡന്റ് അനുശ്രീ സാബു, വാർഡ് അംഗം ജസ്ന നജീബ്, ദേവസ്വം ബോർഡ് അ ഡ്മിനിസ്ട്രേറ്റർ ശ്രീധർ ശർമ്മ, ഡി.സി.സി ജനറൽ സെക്രട്ടറി പി.എ സലീം, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ ജോസ് പഴയതോട്ടം, നിസാർ പ്ലാമൂട്ടിൽ, റ്റി. അംശോ ക് കുമാർ, വി.പി രാജേന്ദ്രൻ, എം.എം ബാബു,, ടി.വി ജോസഫ്, എൻ.എം ബഷീർ, ആ യോഹാ ബഷീർ, കെ.പി മോഹനൻ, ജെമിനി മോൾ, കെ.കെ സ്കറിയ, രാജു സഞ്ചയ ത്തിൽ എന്നിവർ സംസാരിച്ചു.