കാഞ്ഞിരപ്പള്ളി: കോട്ടയം – കുമളി റോഡിലെ ഏറ്റവും പ്രധാന ജംഗ്ഷനായ  കാഞ്ഞിര പ്പള്ളി പേട്ട കവലയിലെ ഹൈമാസ്റ്റ് ലൈറ്റ് മിഴി തുറന്നു. കാഞ്ഞിരപ്പള്ളി- കാഞ്ഞിരം കവല റോഡ് വികസനത്തിന്റെ ഭാഗമായി മാസങ്ങൾക്ക് മുമ്പ് പൊളിച്ചു മാറ്റിയ പഴയ ഹൈമാസ്റ്റ് ലൈറ്റിന് പകരമാണ് അഞ്ചരലക്ഷത്തോളം രൂപാ ചിലവിട്ട് ആധുനിക രീതി യിലുള്ള എൽഇഡി ഓട്ടോമാറ്റിക് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്.ടൗൺ സൗന്ദര്യവൽക്കരണത്തിന്റെ കൂടി ഭാഗമായിപട്ടണ ഹൃദയത്തിൽ സ്ഥാപിക്കപ്പെട്ട ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ചോൺ കർമ്മം ഡോ: എൻ.ജയരാജ് എം എൽ എ നിർവ്വഹി ച്ചു.പഞ്ചായത്ത് പ്രസിഡണ്ട് ഷക്കീലാ നസീർ അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വികസ ന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ സെബാസ്റ്റ്യൻ കുളത്തുങ്കൽ, ബ്ലോക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.എ.ഷമീർ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ആർ.തങ്കപ്പൻ, പഞ്ചായത്തംഗങ്ങളായ എം.എ റിബിൻ ഷാ, ബീനാ ജോബി, സുബിൻ സലീം, പൊതുപ്രവർത്തകരായ  പി.കെ.നസീർ, ഷമീം അഹമ്മദ്, വി.എൻ.രാജേഷ്, എന്നിവർ സന്നിഹിതരായിരുന്നു.

റ്റീം റിപ്പോർട്ടേഴ്സ് കാ​ഞ്ഞി​ര​പ്പ​ള്ളി…