ഇടക്കുന്നം: ഇടിമിന്നലേറ്റ് 10 വയസുകാരിക്ക് പൊള്ളലേറ്റു.  സിഎസ്എെ പള്ളിക്ക് സമീപം താമസിക്കുന്ന കൊച്ചുവീട്ടിൽ സുനിത ജോണിന്റെ മകൾ അനുഗ്രഹ(10 ) യ്ക്കാണ് പൊള്ളലേറ്റത്. അനുഗ്രഹയെ  കോട്ടയത്ത് കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി 9.30നായിരുന്നു സംഭവം.

വീടിനുള്ളിലായിരുന്ന അനുഗ്രഹയ്ക്ക് മഴയ്ക്കൊപ്പമുണ്ടായ മിന്നലിലാണ് പൊള്ളലേറ്റത്. വീടിന്റെ ഇലക്ട്രിക് വയറിങ്ങും കത്തി നശിച്ചു.

റ്റീം റിപ്പോർട്ടേഴ്സ് കാ​ഞ്ഞി​ര​പ്പ​ള്ളി…