കാഞ്ഞിരപ്പള്ളി: ഒഴുക്ക് നിലച്ചും, നികന്നുമെല്ലാം നശിച്ച് കൊണ്ടിരിക്കുന്ന നീർച്ചാലുക ളെ വീണ്ടെടുക്കാൻ ജനകീയ കൂട്ടായ്മയിൽ നാടൊരുങ്ങുന്നു. ഇനി ഞാനൊഴുകട്ടെ എന്ന മുദ്രാവാക്യവുമായി സംസ്ഥാന സർക്കാരിന്റെ നീർച്ചാൽ വീണ്ടെടുപ്പ് യജ്ഞത്തിന്റെ കാഞ്ഞിരപ്പള്ളി ബ്ലോക് തല യജ്ഞത്തിന് ശനിയാഴ്ച്ച തുടക്കമാവും. ചിറ്റാർപുഴയുടെ വില്ലണി കൃഷിഭവൻ മുതലുള്ള ഭാഗം ശുചീകരിച്ചും, വീണ്ടെടുത്തും, മാലിന്യ കുഴലു കളടച്ചും ജനകീയ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന പരിപാടി രാവിലെ 8 മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്യും.

ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് സോഫി ജോസഫ്, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷക്കീലാ നസീർ, ജനപ്രതിനിധികൾ, മത നേതാക്കൾ, രാഷ്ട്രീയ-സാമൂഹ്യ-പരിസ്ഥിതി സംഘടന പ്രവർത്തകർ, വിദ്യാർഥികൾ എന്നിവർ യഞ്ജത്തിൽ അണിചേരും. കാഞ്ഞി രപ്പള്ളി ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഹരിത കേരളം മിഷൻ, ചിറ്റാർപുഴ പുനർജനി മിഷൻ, ജലസേചന വകുപ്പ്, ജനമൈത്രി പോലീസ്, കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജ് എൻഎസ്എസ് യൂണിറ്റ്, തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ, കേര ളാ ശാസ്ത്രസാഹിത്യ പരിഷത് എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി  സംഘടിപ്പി ക്കുന്നത്.

ശുചീകരണത്തിന് ശേഷം പുഴയെ സംരക്ഷിക്കാനുള്ള സ്ഥിരം പ്രവർത്തനങ്ങളും ഈ പ്രദേശത്ത് ഏറ്റെടുക്കാൻ ആനക്കല്ല് സെന്റ് ആന്റെണീസ് പാരിഷ് ഹാളിൽ ചേർന്ന ജനകീയ കൂട്ടായ്മ തീരുമാനിച്ചു.കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തംഗവും,ചിറ്റാർപുഴ പുനർജനി മിഷൻ ജനറൽ കൺവീനറുമായ എം.എ.റിബിൻ ഷായുടെ അദ്ധ്യക്ഷതയിൽ ചേർന്ന കൂട്ടായ്മ ബ്ലോക്ക് പഞ്ചായത്തംഗം ജോളി  മടുക്കക്കുഴി ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി ചെയർപേഴ്സൻ വിദ്യാ രാജേഷ്,ചിറ്റാർപുഴ പുനർജനി മിഷൻ ചെയർമാൻ സ്കറിയ ഞാവള്ളി, ഷൈൻ മടുക്കക്കുഴി, വി.എൻ.രാജേഷ്,ആൻസമ്മ ടീച്ചർ, നൈസാം,ബിജു ചക്കാല, ഷാജി, ഗോപീകൃഷ്ണൻ, ടോണി ജേക്കബ് (ജലസേചന വകുപ്പ്) രാജു ( ജനമൈത്രി പോലീസ് )എന്നിവർ പ്രസംഗിച്ചു.ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ വിപിൻ രാജു സ്വാഗതവും സിബി തൂമ്പുങ്കൽ നന്ദിയും പറഞ്ഞു.