വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമം; ആനിത്തോട്ടം മുക്കടവ് റോഡ് നാട്ടുകാർക്കായി തുറന്നു. വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ടാണ് പ്രദേശവാസികൾ സൗജന്യമായി വിട്ട് നൽകിയ സ്ഥലത്തൂടെ പുതുവഴി തുറന്നത്. ഇതു വരെ ബൈക്ക് മാത്രം കടന്ന് പോ കുന്ന ചെറുവഴിയാണ് ജീപ്പ് പോകുന്ന തരത്തിലേക്ക് മാറിയത്. മുഹമ്മദ് സാജിദും അനീ ഷ് ആനിക്കപ്പറമ്പിലും തങ്ങളുടെ വീടിനോട് ചേർന്നുള്ള സ്ഥലം വിട്ട് നൽകിയതോടെയാ ണ് റോഡെന്ന സ്വപ്നം പൂർത്തിയായത്. തുടർന്ന് നാട്ടുകാർ ഒത്ത് ചേർന്ന് പണം സ്വരൂ പിച്ച് റോഡ് കോൺക്രീറ്റ് ചെയ്യുകയും ചെയ്തു. ആനിത്തോട്ടവും മുക്കടവുമായി ബന്ധി ക്കുന്ന സ്ഥലത്തെ വർഷങ്ങളായുള്ള ജനങ്ങളുടെ ആഗ്രഹമാണ് ഇതോടെ സഫലമായത്.

ജന പങ്കാളിത്തത്തോടെ നിർമ്മിച്ച ആനിത്തോട്ടം മുക്കടവ് റോഡ് വീതി കൂട്ടി കോൺക്രീ റ്റ് ചെയ്ത റോഡിന്റെ ഉദ്ഘാടനം മുതിർന്ന പൗരൻ  റിട്ടേർഡ് തഹസിൽദാർ ഹമീദ്  നി ർവ്വഹിച്ചു. യോഗത്തിൽ വാർഡ് മെംബർ ബീന ജോബി, മുൻ വാർഡ് മെംബർ നിബു ഷൗക്കത്ത്, ഷിമ്പു ഫൈസൽ, ഷാജി, ജാസർ, റസ്സാക്ക് റഷീദ് , ഷാജി നാസ്സർ, സീറ നാസ്സർ, റഷീദ് ജലിൽ തുടങ്ങിയവർ സംസാരിച്ചു.