കാഞ്ഞിരപ്പള്ളി: സി പി ഐ എം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയംഗമായിരിക്കെ അന്തരിച്ച വി വി ഓമനക്കുട്ടന്റെ 15-ാമത് ചരമവാർഷിക ആചരണം വിവിധ പരി പാടികളോടെ വിഴിക്കിത്തോട്ടിൽ നടന്നു. വൈകുന്നേരം അഞ്ചിന് വിഴിക്കിത്തോട് പള്ളി പ്പടിയിൽ നിന്നും പ്രകടനം ആരംഭിച്ചു. 5.30 ന് സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നട ന്നു.വിഴിക്കിത്തോട് ജംഗ്ഷനിൽ വൈകുന്നേരം അഞ്ചിന് ചേർന്ന അനുസ്മരണ സമ്മേള നം സി പി ഐ എം കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി കെ രാജേഷ് ഉൽഘാടനം ചെ യ്തു.

വിഴിക്കത്തോട് ലോക്കൽ സെക്രട്ടറി കെ.ആർ തങ്കപ്പൻ യോഗത്തിൽ അദ്ധ്യക്ഷത വഹി ച്ചു. ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗം അനൂപ് കക്കോടി മുഖ്യ പ്ര ഭാഷണം നടത്തി. യോഗത്തിൽ വെച്ച് ആദ്യ കാല പ്രവർത്തകരേയും വിമുക്ത ഭടൻമാരേ യും ആദരിച്ചു. വിദ്യാഭ്യാസ ധനസഹായ വിതരണവും നടന്നു. യോഗത്തിൽ കാഞ്ഞിരപ്പ ള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീർ, സി.പി.എം ഏരിയ കമ്മിറ്റിയംഗളാ യ പി.ആർ പ്രഭാകരൻ, കെ.എൻ ദാമോദരൻ, ഷമീം അഹമ്മദ്, സജിൻ വട്ടപ്പള്ളി, ഡി. വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി അജാസ് റഷീദ് എന്നിവർ പങ്കെടുത്തു.