ഭാവി താര നിർമ്മിതിയ്ക്ക് പുത്തൻ ശൈലിയുമായി എം.എൽ.എ. സർവ്വീസ് ആർമി : വാർഷിക സമ്മേളനം ശനിയാഴ്ച അമൽ ജ്യോതിയിൽ..
പൂഞ്ഞാർ നിയമസഭാ മണ്ഡലത്തിൻ്റെ പരിധിയിലുള്ള ഹൈസ്കൂൾ ,ഹയർ സെക്കൻ്റ റി, വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ഗുണമേന്മ വർധിപ്പിക്കുക, ബഹുമുഖ പ്രതിഭകളെ കണ്ടെത്തി പ്രോത്സാ ഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ എ യുടെ നേതൃത്വത്തിലുള്ള എം എൽ എ സർവ്വീസ് ആർമി നടപ്പിലാക്കുന്ന “ഫ്യൂച്ചർ സ്റ്റാർസ് “വിദ്യാഭ്യാസ ഗുണമേന്മ പദ്ധതിയുടെ ഈ അധ്യയന വർഷത്തെ സമാപന പരിപാടികൾ 21 ന് രാവിലെ 10 മണിക്ക് അമൽജ്യോതി എൻജിനീയറിംഗ് കോളേജിൽ നടക്കും.
അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ അധ്യക്ഷത വഹിക്കും. വിശ്വ സഞ്ചാരി യും, സഫാരി ചാനൽ മാനേജിംഗ് ഡയറക്ടറുമായ സന്തോഷ് ജോർജ് കുളങ്ങര ഉത്ഘാട ന കർമ്മം നിർവഹിക്കും. പ്രശസ്ത ഹാസ്യ താരം ഗിന്നസ് പക്രു മുഖ്യ പ്രഭാഷണം നട ത്തും. അമൽജ്യോതി എൻജിനീയറിംഗ് കോളജ് മാനേജിങ് ഡയറക്ടർ റവ. ഡോ. മാത്യു പായിക്കാട്ട്, ഫ്യൂച്ചർ സ്റ്റാർസ് ഡയറക്ടർ ഡോ.ആൻസി ജോസഫ്, പ്രൊഫ. ടോമി ചെറി യാൻ, ഡോ.മാത്യു കണമല, അഭിലാഷ് ജോസഫ് എന്നിവർ പ്രസംഗിക്കും. പരിശീലന പ രിപാടിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച് തെരേസ സജി (സെൻ്റ് ആൻ്റണിസ് എച്ച് എസ് എസ് വെള്ളികുളം, ) ശ്രീഹരി എസ് നായർ (സെൻ്റ് ആൻ്റണിസ് എച്ച് എസ് എ സ് പൂഞ്ഞാർ ), ആദിത്യ ബൈജു ( മരിയ ഗൊരത്തി എച്ച് എസ് എസ് ചേന്നാട്) ,എയ്ജ ൽ റോസ് അലക്സ് (സെൻ്റ് മേരീസ് എച്ച് എസ് എസ് തീക്കോയി), അഞ്ജന പ്രസാദ് (സാം തോം എച്ച് എസ് എസ് കണമല ) എന്നീ കുട്ടികൾക്ക് ക്യാഷ് അവാർഡും മെമെ ന്റോയും നൽകും.
നിയോജക മണ്ഡലത്തിലെ 55 സ്കൂളുകളിൽ നിന്നായി 210 വിദ്യാർത്ഥികൾ ഈ പദ്ധതി യിൽ പരിശീലനം നേടി.2021 ജനുവരി 21 ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പു മന്ത്രി വി ശിവൻകുട്ടി ഉൽഘാടനം ചെയത പരിപാടിയിൽ ഓറിയന്റേഷൻ ക്ലാസുകൾ, കരിയർ ഗൈഡൻസ്, ശാസ്ത്രവബോധ ക്ലാസുകൾ, പ്രസംഗ-ക്വിസ് മത്സരങ്ങൾ, വിദഗ്ദരുമാ യു ള്ള അഭിമുഖം ,ഇൻസ്റ്റിറ്റ്യൂഷൻ വിസിറ്റ് തുടങ്ങി ഓൺ ലൈനും ഓഫ് ലൈനുമായി നടന്ന വൈവിധ്യമാർന്ന ഇരുപതിലേറെ പരിപാടികളിലൂടെ വിദ്യാർത്ഥികൾക്ക് ദിശാബോധം നല്കുവാൻ സാധിച്ചു.
പൊതു വിദ്യാഭ്യാസ ഡയറക്ടർ ഡോ. ജീവൻ ബാബു ഐ എ എസ്, കോട്ടയം ജില്ലാ കളക്ടർ ഡോ. പി കെ ജയശ്രി ഐ എ എസ്,പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ ഐ എ എസ്, വിദ്യാഭ്യാസ വിചക്ഷണരായ ഡോ ആൻസി ജോസഫ്, ഡോ. സീമോൻ തോമസ്, ഡോ .മാത്യു കണമല, പ്രൊഫ. ടോമി ചെറിയാൻ,അനീഷ് മോഹൻ, ജോമി പി.എൽ , റാഷിദ് ഗസാലി, എഡിസൺ ഫ്രാൻസ്,ജോർജ് കരുണക്കൽ, അഭിലാഷ് ജോസഫ്, ജസ്റ്റിൻ തോമസ് എന്നിവർ വിവിധ വിഷയങ്ങളിൽ വിദ്യാർത്ഥികളുമായി സംവദിച്ചു.
ഫ്യുച്ചർ സ്റ്റാർസ് ഡയറക്ടർ ഡോ ആൻസി ജോസഫ്, എക്സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങ ളായ അഭിലാഷ് ജോസഫ്, ഡോ.മാത്യു കണമല, നോബി ഡോമിനിക് ,ആർ.ധർമ്മകീർ ത്തി, രാജേഷ് എം.പി ,ജോബിൻ സ്കറിയ ,ഡോമിനിക് കല്ലാടൻ,നിയാസ് എം എച്ച്, പി എ ഇബ്രാഹിം കുട്ടി എന്നിവർ നേതൃത്വം നല്കുന്നു.കുട്ടികൾക്കൊപ്പം അവരെ നയിക്കു ന്ന മെന്റർമാരായ അദ്ധ്യാപകർ, മാതാപിതാക്കൾ എന്നിവർക്കും ഓറിയന്റേഷൻ ഉൾ പ്പടെയുള്ള ഈ സമഗ്രവിദ്യാഭ്യാസ പരിശിലന പരിപാടി വരും വർഷങ്ങളിലും കൂടുത ൽ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി തുടരുമെന്ന് എം എൽ എ അറിയിച്ചു.