ഓരോ ദിവസവും നാനൂറിലധികം രോഗികളെത്തുന്ന ആതുരാലയമാണ് മുണ്ടക്കയം കുടുംബാരോഗ്യകേന്ദ്രം. വര്‍ഷങ്ങള്‍ക്കു മുമ്പ് ഇവിടെ ശസ്ത്രക്രിയകളും ഗൈനക്കോ ളജി വിഭാഗവുമെല്ലാം പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് ഇവയെല്ലാം നിര്‍ത്തലാക്കിയെങ്കി ലും ഇപ്പോള്‍ മികച്ച കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കി ആശുപത്രിയുടെ പ്രവര്‍ത്തനം സുഗമമായി മുന്നോട്ടു പോകുകയാണ്. നാല് ഡോക്ടര്‍മാര്‍ അടക്കം നിര വധി ജീവനക്കാര്‍ ഇവിടെ സേവനം അനുഷ്ഠിക്കുന്നുണ്ട്. ബ്ലോക്ക് പഞ്ചായത്തിന്റെ നേ തൃത്വത്തില്‍ ഡയാലിസിസ് യൂണിറ്റ് ഉള്‍പ്പെടെ ഒരുകോടി രൂപയിലധികം മുടക്കിയു ള്ള നിരവധി ആധുനിക സൗകര്യങ്ങള്‍ ഒരുക്കുന്നതിനും പദ്ധതി തയാറാക്കിയിട്ടുണ്ട്. കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിലവില്‍ കിടത്തി ചികിത്സ ഇല്ലെങ്കിലും മുണ്ടക്കയം സര്‍ക്കാര്‍ ആശുപത്രിയില്‍ ഓരോ ദിവസവും പത്തില്‍ താഴെ രോഗികളെ കിടത്തി ചികിത്സിക്കുന്നുണ്ട്.

അത്യാവശ്യഘട്ടമുണ്ടായാല്‍ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി ക്കൊള്ളണമെന്ന ഉറപ്പിന്മേലാണ് ഇവര്‍ക്ക് ഈ സേവനം നല്‍കുന്നത്. നിര്‍ധനരും സാ ധാരണക്കാരുമായ രോഗികളാണ് ഇതില്‍ കൂടുതലും. എന്നാല്‍, സുരക്ഷാ ജീവനക്കാ രുടെ അഭാവം വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. രാത്രികാലങ്ങളില്‍ മദ്യപിച്ചെ ത്തി രോഗികളെയും ജീവനക്കാരെയും അസഭ്യം പറയുന്ന സംഭവം ഇവിടെ ഉണ്ടായിട്ടു ണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും നേരെയുള്ള ആക്ര മണങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സുരക്ഷാ ജീവനക്കാരില്ലാതെ ഐപി വി ഭാഗം മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കില്ലെന്ന നിലപാടിലാണ് ഇവിടുത്തെ ഡോക്ട ര്‍മാര്‍ അടക്കമുള്ള ജീവനക്കാര്‍. തങ്ങള്‍ക്കു സുരക്ഷിതമായി സേവനം അനുഷ്ഠിക്കാന്‍ അടിയന്തരമായി സുരക്ഷാ ജീവനക്കാരെ നിയമിക്കണമെന്നും ഇവര്‍ ആവശ്യപ്പെടു ന്നു.