അർബുദ രോഗത്തോട് പോരടിച്ച് ഒടുവിൽ മരണത്തിന് കീഴടങ്ങിയ കാഞ്ഞിരപ്പള്ളി ഇടക്കുന്നം സ്വദേശി സനലിന്റെ കുടുംബം ഇനി സുരക്ഷിത ഭവനത്തിൽ അന്തി ഉറങ്ങും. ഒരു കുടുംബത്തിലെ ഒന്നിലധികം പേർ മാരക രോഗത്തോട് പോരടിക്കുമ്പോഴാണ് കുടും ബത്തിന്റെ എക ആശ്രയമായ സനലും അർബുദരോഗത്തിന് മുൻപിൽ കീഴടങ്ങിയത്. ഈ കുടുംബത്തിന്റെ ദുരിത കഥ വാർത്തയിലൂടെ കണ്ടറിഞ്ഞ് നിരവധി സഹായങ്ങളാ ണ് തേടിയെത്തിയത്. നല്ലവരായ ഇടക്കുന്നത്തെ നാട്ടുകാർ 10 സെന്റ് സ്ഥലം വാങ്ങി നൽകി.
പ്രവാസി മലയാളിയായ സജി മുണ്ടയ്ക്കൽ നേതൃത്വം നൽകുന്ന എന്റെ ഗ്രാമം ചാറ്റി ബിൾ ട്രസ്റ്റ് സനലിന്റെ കുടുംബത്തിന് വീട് നിർമ്മിച്ച് നൽക്കുവാൻ മുൻപോട്ട് വന്നു. പ്ര തീക്ഷിച്ചതിനെക്കാൾ മനോഹരമായ ഒരു വീടാണ് പൂർത്തിയായത്.ജനുവരി 14ന് (ചൊ വ്വാഴ്ച്ച)വൈകിട്ട് ആറുമണിക്ക് ഇടക്കുന്നം NSS ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി എംഎം. മണി സനലിന്റെ കുടുംബത്തിന് താക്കോൽ കൈമാറും. യോഗത്തിൽ എന്റെ ഗ്രാമം ചാറ്റിബിൾ ട്രസ്റ്റ് ചെയർമാൻ സജി മുണ്ടക്കൽ അദ്ധ്യക്ഷത വഹിക്കും.