കാഞ്ഞിരപ്പള്ളി രൂപതയിലെ  വൈദികനായ ഫാ. ഡൊമിനിക് വെട്ടിക്കാട്ട് (84) നി ര്യാതനായി. മൃതസംസ്‌കാര ശുശ്രൂഷകള്‍ ഇന്ന് (ശനി, ജൂണ്‍ 4) ഉച്ചകഴിഞ്ഞ് 1.30 ന് ചിറക്കടവ് താമരക്കുന്ന് സെന്റ് എഫ്രേംസ് പള്ളിയുടെ  പാരിഷ് ഹാളില്‍ ആരംഭി ക്കുന്നതും തുടര്‍ന്ന് 2 മണിക്ക് പള്ളിയിലെ  ശുശ്രൂഷകള്‍ക്ക് കാഞ്ഞിരപ്പള്ളി രൂപതാ ധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍,  മാര്‍ മാത്യു അറയ്ക്കല്‍  എന്നിവര്‍ കാര്‍മികത്വം വഹിക്കുന്നതുമാണ്. രാവിലെ 7.30 മുതല്‍ ചിറക്കടവ് ഈസ്റ്റിലുള്ള (കെ.വി.എം.എസ്. റോഡ്) ഭവനത്തിലും 9.30 മുതല്‍ താമരക്കുന്ന് പള്ളിയുടെ പാരീഷ് ഹാളിലും എത്തി ആദരാഞ്ജലികളര്‍പ്പിച്ച് പ്രാര്‍ത്ഥിക്കാവുന്നതാണ്.

താമരക്കുന്ന് ഇടവകയില്‍ വെട്ടിക്കാട്ട് മത്തായി-അന്ന ദമ്പതികളുടെ മകനായി ജനിച്ച് 1966 മാര്‍ച്ച് 14ന് തിരുപട്ടം സ്വീകരിച്ചു. ആനിക്കാട്, മുണ്ടിയെരുമ, താമരക്കുന്ന് എന്നീ ഇടവകകളില്‍ അസിസ്റ്റന്റ് വികാരിയായും ഇടപ്പാളയം, മേലോരം, അഴങ്ങാട്, കൊച്ചറ, ആനവിലാസം, ഉമിക്കുപ്പ, ഇഞ്ചിയാനി, ചെറുവള്ളി, പൊടിമറ്റം, പഴയിടം, തമ്പലക്കാട് എന്നീ ഇടവകകളില്‍ വികാരിയായും എലിക്കുളം സെറനിറ്റി ഹോമില്‍ ചാപ്ലിനായും ശുശ്രൂഷ ചെയ്തശേഷം കാഞ്ഞിരപ്പള്ളി വിയാനി ഹോമില്‍ വിശ്രമജീവിതത്തിലായിരുന്നു.

സഹോദരങ്ങള്‍: പരേതരായ ഫാ. ആന്റണി വെട്ടിക്കാട്ട് (അജ്മീര്‍ രൂപത), തോമസ് (പാപ്പച്ചന്‍), ഏലിക്കുട്ടി നാഗത്തിങ്കല്‍, ജോസഫ്(ഔസേപ്പച്ചന്‍), അച്ചാമ്മ കൊച്ചുപൂവത്തും മൂട്ടില്‍, എബ്രാഹം (അപ്രേച്ചന്‍), മറിയാമ്മ കാട്ടൂര്‍, ത്രേസ്യാമ്മ.