ചെമ്മലമറ്റം: വിശ്വാസിസമൂഹത്തിന്റെ പ്രാര്‍ഥനാ മഞ്ജരികളാല്‍ മുഖരിതമായ നി മിഷത്തില്‍ ഈശോയുടെ പന്ത്രണ്ടു ശിഷ്യന്മാരുടെ നാമധേയത്തിലൂള്ള പുതിയ ചെമ്മ ലമറ്റം പള്ളിയുടെ കൂദാശ ചെയ്തു. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30ന് നടന്ന ചടങ്ങില്‍ പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പുതിയ ഇടവക ദേവാലയം വിശ്വാസി സമൂഹത്തി നായി സമര്‍പ്പിച്ചു. സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍, മാര്‍ ജോസഫ് പള്ളിക്കാ പറന്പില്‍, മാര്‍ ഗ്രിഗറി കാരോട്ടെന്‌പ്രേല്‍, മോണ്‍. ജോസഫ് തടത്തില്‍, രൂപത ചാന്‍ സിലര്‍ ഫാ. ജോസ് കാക്കല്ലില്‍, വികാരി ഫാ. സഖറിയാസ് ആട്ടപ്പാട്ട്, ഫാ. കുര്യാക്കോ സ് വട്ടമുകളേല്‍, ഫാ. തോമസ് പേഴുംകാട്ടില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.

ദേവാലയത്തിന്റെ പ്രധാന വാതിലുകളും മാമോദീസതൊട്ടിയും അള്‍ത്താരയും ബലി വേദിയും മൂറോന്‍ അഭിഷേകം നടത്തിയാണ് കൂദാശാകര്‍മം നടത്തിയത്. പുതിയ ദേ വാലയം നിര്‍മിക്കുന്‌പോള്‍ ഇടവകജനവും നാടും ഒന്നിക്കുകയാണെന്ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട് സന്ദേശത്തില്‍ പറഞ്ഞു.  സഭയുടെ പാരന്പര്യങ്ങളെല്ലാം വിശുദ്ധ ശ്ലീഹന്‍ മാര്‍വഴി ലഭിച്ചതാണ്. സഭാമൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നതോടൊപ്പം സഭയ്ക്കുവേ ണ്ടി പ്രതിരോധം തീര്‍ക്കുന്ന ശക്തികളായി വിശ്വാസികള്‍ മാറണമെന്നും മാര്‍ കല്ലറ ങ്ങാട്ട് പറഞ്ഞു. മാര്‍ ജോക്കബ് മുരിക്കന്‍ വിശുദ്ധ കുര്‍ബാനയ്ക്കു കാര്‍മികത്വം വഹി ച്ചു.പന്ത്രണ്ടു ശ്ലീഹന്മാരുടെ നാമത്തിലുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ദേവാലയമാണ് ഇവിടെ നിര്‍മിച്ചിരിക്കുന്നത്. 13000 ചതുരശ്രയടി വിസ്തീര്‍ണമുള്ള പുതിയ ദേവാലയം രണ്ടു വര്‍ഷം കൊണ്ടാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ജനപ്രതിനിധികള്‍, ഉദ്യോഗ സ്ഥപ്രമുഖര്‍, വികാരി ജനറാള്‍മാര്‍, വൈദികര്‍, ഇടവകയില്‍ നിന്നുള്ള വൈദികര്‍, സന്യസ്തര്‍ ഇടവകാംഗങ്ങള്‍ എന്നിവര്‍ ചടങ്ങളുകളില്‍ പങ്കെടുത്തു.

 

ഇറ്റാലിയന്‍ വാസ്തുഭംഗിയില്‍ ലയിച്ചു ജനസഞ്ചയം

ചെമ്മലമറ്റം പള്ളിയില്‍ നിറഞ്ഞുനില്‍ക്കുന്നത് ഇറ്റാലിയന്‍ വാസ്തുശില്പ ശൈലി. 17-ാം നൂറ്റാണ്ടിന്റെ ഇറ്റാലിയന്‍ വാസ്തുശില്പ ശൈലിയുടെ തലയെടുപ്പോടെയാണ് പന്ത്രണ്ടു ശ്ലീഹന്മാരുടെ നാമധേയത്തിലുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ദേവാലയം ചെമ്മലമറ്റത്തു പരിശുദ്ധി വിതറുന്നത്. ഇറ്റലിയില്‍ ആരംഭിച്ച ബാറോക്ക് വാസ്തുശില്‍പ ശൈലിയിലാണ് പള്ളിയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്.

അലങ്കാരത്തിടന്പിനൊപ്പം ലോകോത്തര മണിനിര്‍മാതാക്കളായ വാര്‍ണര്‍ ബ്രദേഴ്‌സിന്റെ നിര്‍മാണ വൈഭവത്തില്‍പെട്ട 900 കിലോ ഭാരമുള്ള കൂറ്റന്‍ മണിയുടെ നാദവും പള്ളിയില്‍നിന്ന് ഉയരുന്നുണ്ട്. ഇംഗ്ലണ്ടിലെ യോക്ഷയറില്‍ നിന്നാണ് മണി എത്തിച്ചത്. ബാറോക്ക് വാസ്തുവിദ്യയുടെ വകഭേദമായ റോക്കോക്കോ എന്ന പേരിലുള്ള അലങ്കാരങ്ങള്‍ പള്ളിയുടെ അള്‍ത്താരയിലും ഹൈക്കലയിലും അനുബന്ധ സീലിംഗിലും മിഴിവേകുന്നുണ്ട്. വാനമേഘങ്ങളില്‍ കെരൂബുകളുടെയും മാലാഖമാരുടെയും അകന്പടിയോടെ പിതാവിനെയും ഉത്ഥിതനായ ഈശോയെയും പരിശുദ്ധാത്മാവിനെയും ചിത്രീകരിച്ചിട്ടുണ്ട്. ഇത് അള്‍ത്താരയില്‍ പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്ന ത്രിയേക ദൈവത്തെ പ്രതിനിധീകരിക്കുന്നു. ഇടതും വലതുമായി ഈശോയുടെ തിരുശേഷിപ്പുകള്‍ കൈയിലേന്തിയ മുഖ്യന്മാരെയും സ്‌തോത്രഗീതങ്ങള്‍ ആലപിക്കുന്ന ഒന്പതു മാലാഖവൃന്ദത്തെയും കാണാം. സക്രാരി ഈശോയുടെ കബറിടവും ബലിപീഠത്തിനു മുകളില്‍ ഉയിര്‍ത്തെഴുന്നേറ്റ ഈശോയെ കാണാതെ ദുഃഖത്തില്‍ പ്രാര്‍ഥനയോടെ നിലകൊള്ളുന്ന 12 ശ്ലീഹന്മാരെയും കാണാം. പ്രധാന ബലിപീഠത്തിലെ കൊത്തുപണികളും പള്ളിയുടെ മുകള്‍ നിലയിലെ ഗ്ലാസില്‍ ആലേഖനം ചെയ്ത 64 വിശുദ്ധരുടെ രൂപങ്ങളും സ്റ്റെയ്ന്‍ ഗ്ലാസില്‍ 20 അടി പൊക്കവും 15 അടി വീതിയുമുള്ള പെന്തക്കുസ്തയുടെ രൂപവും ഞാന്‍ മുന്തിരിച്ചെടിയും നിങ്ങള്‍ അതിന്റെ ശാഖകളുമാകുമെന്ന ഈശോയുടെ തിരുവചനം ആസ്പദമാക്കി രൂപ കല്‍പന ചെയ്ത ബേമ്മായും പള്ളിയുടെ മാറ്റു കൂട്ടുന്നു.