മലനാട് ഡവലപ്മെന്റ്‌ സൊസൈറ്റി ഡയറക്ടറും കാഞ്ഞിരപ്പള്ളി ഇൻഫാം ഡയറക്ട റുമായ ഫാ തോമസ് മറ്റമുണ്ടയിൽ ഇനി ഇൻഫാം ദേശീയ ചെയർമാൻ. അടുത്തിടെ കാ ര്‍ഷിക വിഷയങ്ങളില്‍ നടത്തിയ സമയോചിതമായ ഇടപെടലും കര്‍ഷകരുടെ ഉന്നമനവും ലക്ഷ്യമാക്കി കെസിബിസിയുടെ കര്‍ഷക സംഘടനയായ ഇന്‍ഫാം മിക ച്ച പ്രവർത്തനമാണ് കാഴ്ച്ച വച്ചത് .കണമലയിലെ കാട്ടുപോത്താക്രമണത്തിൽ മരണ പ്പെട്ട രണ്ട് കുടുംബങ്ങൾക്ക് സഹായധനം നൽകുവാനും ,ബഫർസോൺ വിഷയത്തി ൽ കാര്യമായി ഇടപെട്ടതുമൊക്കെ കാഞ്ഞിരപ്പള്ളി ഇൻഫാം കർഷകജില്ലയെ വ്യത്യസ്ത മാക്കിയിരുന്നു. അതുപോലെ അഗ്രിഫോഴ്‌സിന്റെ രൂപീകരണവും ,കട്ടപ്പനയിലെ കർ ഷക റാലിയുമൊക്കെ കത്തോലിക്ക മെത്രാൻ സമിതിയുടെ അഭിനന്ദനം ഏറ്റുവാങ്ങി യിരുന്നു.

ഇതൊക്കെ കണക്കിലെടുത്ത് ഇൻഫാമിനെ കൂടുതൽ കരുത്തുറ്റതാക്കുവാൻ കേരള ക ത്തോലിക്കാ മെത്രാന്‍ സമിതി തീരുമാനിച്ചതിന്റെ ഫലമാണ് കാ‍‍ഞ്ഞിരപ്പള്ളി മലനാ ട് ഡവലപ്മെന്‍റ് സൊസൈറ്റി ഡയറക്ടര്‍കൂടിയായ ഫാ. തോമസ് മറ്റമുണ്ടയിലിനെ ഇന്‍ ഫാം ദേശീയ ചെയര്‍മാനായി നിയമിക്കാന്നുള്ള തീരുമാനം .ഇന്‍ഫാമിനെ കൂടുതല്‍ ക രുത്തുറ്റതാക്കി കർഷക രക്ഷയ്ക്കായി കാര്‍ഷിക വിഷയങ്ങളില്‍ ശക്തമായ ഇ ടപെട ല്‍ ലക്ഷ്യംവച്ചാണ് കെസിബിസിയുടെ നീക്കം.ഇന്‍ഫാം ചുമതല വഹിക്കുന്ന ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയാണ് കാഞ്ഞിരപ്പള്ളി ഇന്‍ഫാം ഡയറക്ടര്‍ ഫാ. തോമ സ് മറ്റമുണ്ടയിലിന്‍റെ പേര് ദേശീയ ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് നിര്‍ദേശിച്ചത്. ഇതു പ്രകാരം കഴിഞ്ഞ ആഴ്ച ചേര്‍ന്ന ഇന്‍ഫാം ദേശീയ സമിതി ഫാ. മറ്റമുണ്ടയിലിനെ ദേശീ യ ചെയര്‍മാനായി നര്‍ദേശിച്ച് കെസിബിസിക്ക് കത്ത് നല്‍കി.

എറണാകുളം പിഒസിയില്‍ ചേര്‍ന്ന 3 ദിവസത്തെ കെസിബിസി വര്‍ഷകാല സമ്മേള നമാണ് ഫാ. തോമസ് മറ്റമുണ്ടയിലിനെ ദേശീയ ചെയര്‍മാനായി അംഗീകരിച്ച് ഉത്തര വ് പുറപ്പെടുവിച്ചത്.കെസിബിസി, വിശ്വാസികളുമായും കര്‍ഷകരുമായും സാധാരണ ജനവിഭാഗങ്ങളുമായും സംവദിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ജനകീയ മുന്നേറ്റമാണ് ഇന്‍ ഫാം.കട്ടപ്പനയിലെ വമ്പന്‍ റാലിക്കു പിന്നാലെ സര്‍ക്കാര്‍ മുന്‍കൈയെടുത്ത് ഇന്‍ഫാ മിന്‍റെ ആവശ്യങ്ങള്‍ സംബന്ധിച്ച് വിവര ശേഖരണം നടത്തിയിരുന്നു. തോട്ടം-പുരയി ടം വിഷയത്തില്‍ മുമ്പ് നടത്തിയ ഇന്‍ഫാം സമരങ്ങള്‍, കര്‍ഷകര്‍ക്ക് ഭൂമിരേഖകള്‍ തി രുത്തി നല്‍കി പ്രശ്ന പരഹാരത്തിലേയ്ക്ക് എത്തിച്ചിരുന്നു.ആഴ്ചകള്‍ക്ക് മുമ്പ് നടന്ന ഇന്‍ ഫാം സമ്മേളനത്തിനു മുന്നോടിയായി 500 ഇന്‍ഫാം വോളണ്ടിയര്‍മാരെ അണിനിര ത്തി രൂപം നല്‍കിയ പ്രത്യേക പരിശീലനം ലഭിച്ച ‘ ഇന്‍ഫാം അഗ്രി ഫോഴ്സ് ‘ കത്തോലി ക്കാ സഭയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മാതൃകാപരമായ സന്നദ്ധ സേനയായി മാറി. ഇതോടെയാണ് ഇന്‍ഫാമിനെ കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ലയ്ക്ക് പുറത്തേ യ്ക്കും ആദ്യ കാലങ്ങളിലേതുപോലെ അതിശക്തമായ കാര്‍ഷിക മുന്നേറ്റമായി വളര്‍ ത്തിയെടുക്കണമെന്ന ചര്‍ച്ച കത്തോലിക്കാ സഭയില്‍ ആരംഭിച്ചത്.

ശക്തമായ പ്രവര്‍ ത്തന പാരമ്പര്യവും സംഘടനാശേഷിയും പ്രൊഫഷണല്‍ മികവും തെളിയിച്ച കാ ഞ്ഞിരപ്പള്ളി രൂപതയിലെ മുതിര്‍ന്ന വൈദികനായ ഫാ. തോമസ് മറ്റു ണ്ടയിലിനെ തന്നെ ദേശീയ ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് പരിഗണിച്ചത് ഇതുകൊണ്ടു തന്നെയാണ് . ഒരു വർഷം മാത്രം മലനാട് ചാരിറ്റി പ്രവർത്തനങ്ങൾക്കായി ചിലവഴി ക്കുന്നത് രണ്ടു കോടിയിലധികം രൂപയാണ്. പ്രളയ കാലത്തും കോവിഡ് കാലത്തും സംസ്ഥാനമൊട്ടാകെ സർക്കാർ ആവശ്യപ്പെട്ടിടത്തൊക്കെയും കാഞ്ഞിരപ്പള്ളിയിലെ യും നൂറു കണക്കിന് കുടുംബങ്ങൾക്ക് പാലും ബ്രഡും ഉൾപ്പെടെയുള്ള ഉത്പന്നങ്ങൾ കിറ്റിലാക്കി നൽകിയ മലനാടിന്റെ സന്നദ്ധ പ്രവർത്തനങ്ങൾ ഒരു നാട് ഒന്നടങ്കം ഏ റ്റുവാങ്ങിയതാണ്. 2025 -ല്‍ സിൽവർ ജൂബിലിയിലേയ്ക്ക് പ്രവേശിക്കുന്ന ഇന്‍ഫാമി നെ കരുത്തുറ്റ കാര്‍ഷിക മുന്നേറ്റമായി വളര്‍ത്തിയെടുക്കുക എന്ന ദൗത്യമാകും ഫാ. തോമസ് മറ്റമുണ്ടയിലിന് വന്നുചേരുക . ഫാ .തോമസ് മറ്റമുണ്ടയിൽ ഇൻഫാം ദേശീയ ചെയർമാൻ സ്ഥാനത്തോടൊപ്പം മലനാട് ഡയറക്റ്റർ സ്ഥാനത്തും തുടരും.