പൊൻകുന്നം:ഉദ്ഘാടനം കഴിഞ്ഞ് മാസം രണ്ടു കഴിഞ്ഞിട്ടും പുതിയ സിവിൽ സ്റ്റേ ഷൻ മന്ദിരത്തിലേക്ക് പ്രധാന സർക്കാർ ഓഫിസുകൾ എത്തിയിട്ടില്ല.ഓൺലൈൻ സം വിധനമുള്ള ഓഫിസുകൾ മാറ്റുന്നതിലെ സാങ്കേതിക പ്രശ്‌നങ്ങളും ഫണ്ട് അനുവദിക്കു ന്നതിലെ കാലതാമസവുമാണ് ഓഫിസ് മാറ്റത്തിന് തടസ്സമാകുന്നത്.

സബ്ട്രഷറി
കാലങ്ങളായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സബ്ട്രഷറി പുതിയ മന്ദിരത്തി ലേക്ക് മാറുന്നതിന്റെ ഭാഗമായുള്ള ഇന്റീരിയൽ ജോലി 9 ലക്ഷം രൂപക്ക് ടെണ്ടർ ചെ യ്തു. നെറ്റുവർക്ക് സംവിധനാനം ഒരുക്കുന്നതിനും ഇലക്ട്രിക്കൽ, ഇലക്ട്രോണി ക്‌സ് സംവിധാനങ്ങൾക്കുമായുള്ള ഫണ്ട് ഇനിയും അനുവദിക്കാത്തതിനാൽ സബ്ട്രഷറി നി ലവിൽ പ്രവർത്തിക്കുന്നിടത്തു തന്നെ തുടരും. ഓൺ ലൈൻ സംവിധനത്തിലാണ് നടപ ടികൾ എല്ലാമെന്നതിനാൽ പുതിയ ഓഫിസിൽ നെറ്റുവർക്ക് സംവിധാനം അത്യാവശ്യ മാണ്.

വാഹനവകുപ്പ്
അട്ടിക്കലിൽ വാടക കെട്ടിടത്തിൽ പ്രവർത്തുന്ന മോട്ടോർ വാഹന വകുപ്പിന്റെ സി വിൽ സ്റ്റേഷനിലെ മുറികളുടെ ഇന്റീരിയൽ ജോലികൾ 36 ലക്ഷം രൂപക്ക് കാരാർ കേ രള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന് നൽകിയിരിക്കുകയാണ്.ആർടിഒ ബാബു ജോൺ ,കാഞ്ഞിരപ്പള്ളി ജോയ്ന്റ് ആർടിഒ പി.ബി.പദ്മകുമാർ,എംവിഐമാരായ ഷാനവാ സ് കരിം,സുരേഷ് ബാബു എന്നിവർ ഇന്നലെ സിവിൽ സ്റ്റേഷനിലെത്തി ജോലികളുടെ പുരോഗതി വിലയിരുത്തി. ജോലികൾ പൂർത്തിയാകുന്ന മുറക്ക് ഓഫിസ് മാറ്റുമെ ന്നും ഡ്രൈവിംങ് ടെസ്റ്റിനായി സ്ഥലം ലഭ്യമല്ലാത്തതിനാൽ നിലവിലെ മൈതാനം തന്നെ ഉപയോഗിക്കേണ്ടിവരുമെന്നും വാഹനകുപ്പ് അധികൃതർ പറഞ്ഞു.

റജിസ്ട്രാർ ഓഫിസ്
സിവിൽ സ്റ്റേഷനിൽ ജിസ്ട്രാർ ഓഫിസിന്റെ നിർമാണ ജോലികൾ എല്ലാം പൂർത്തി യായെങ്കിലും സാധങ്ങൾ മറ്റുന്നത് സംബന്ധിച്ചുള്ള തൊഴിൽ തർക്കത്തിൽ വൈകുക യാണ്. രണ്ടാഴ്ചക്കുള്ളിൽ പ്രശ്‌നം പരിഹരിച്ച് ഓഫിസ് മാറ്റുമെന്ന് അധികൃതർ പറ ഞ്ഞു.

ഡിവൈഎസ്പി ഓഫിസ് വരുന്നില്ല
ഡിവൈഎസ്പി ഓഫിസിനായി അനുവദിച്ച രണ്ടു മുറികളിൽ ഒന്ന് ഡിവൈഎസ്പി ഓഫിസിന്റെ ഘടകമായ ജനമൈത്രി പൊലീസിനും മറ്റൊന്ന് പൊലീസ് ടെലികമ്മ്യൂ ണിക്കേഷൻ കൺട്രോൾ യൂണിറ്റിനാമായി ഉപയോഗിക്കും.

സബ് റജിസ്ട്രാർ ഓഫിസ്,സബ് ട്രഷറി, ലീഗൽ മെട്രോളജി വകുപ്പ് ,ചിറക്കടവ് വി ല്ലേജ് ഓഫിസ്,എക്‌സൈസ്,മോട്ടോർ വാഹന വകുപ്പ്,കാഞ്ഞിരപ്പള്ളി ഡിവൈ എസ്പി ഓഫിസ്,മൃഗസംരക്ഷണ വകുപ്പ്,നികുതി വകുപ്പ് എന്നിവക്കാണ് മിനി സിവിൽ സ്റ്റേഷനിൽ സൗകര്യം ഒരുക്കിയിരിക്കുന്നത്.