കാഞ്ഞിരപ്പള്ളി: താലൂക്കിലെ പ്രളയ ബാധിതരിൽ സർക്കാരിന്റെ ദുരിതാശ്വാസ ഫണ്ടിന് അർഹരായവരെ കണ്ടെത്തുന്നതിനുള്ള നടപടികൾ റവന്യു വകുപ്പ് ഉദ്യോ ഗസ്ഥർ ആരംഭിച്ചു. വില്ലേജ് ഒാഫിസർമാർ പ്രളയ ബാധിത പ്രദേശങ്ങളിലെ വീടുക ളിൽ നേരിട്ടെത്തി പരിശോധിച്ചും  വിവരങ്ങൾ ശേഖരിച്ചും നാശനഷ്ടങ്ങളുടെ റിപ്പോ ർട്ട് തയ്യാറാക്കുന്ന ജോലികളാണ് ആരംഭിച്ചത്. ഇത് സംബന്ധിച്ച് തഹസിൽദാർ ജോസ് ജോർജ്  ഇന്നലെ താലൂക്കിലെ വില്ലേജ് ഒാഫിസർമാരുടെ യോഗം വിളിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി.

പ്രളയത്തെ തുടർന്ന് വെള്ളംകയറിയും, മണ്ണിടിഞ്ഞും വീടുകൾ വാസയോഗ്യമല്ലാതാ യവർക്കാണ് സർക്കാരിന്റെ ദുരിതാശ്വാസ ഫണ്ടിൽ നിന്നും പതിനായിരം രൂപം വീതം നൽകുന്നത്.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 6800 രൂപയും, സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്നും 3200 രൂപയും ഉൾപ്പടെ 10000 രൂപയാണ് പ്രളയ ബാധിതരിൽ അർഹരായ കുടുംംബങ്ങൾക്ക്  നൽകുന്നത്. പ്രളയകാലത്ത് ദുരി താശ്വാസ ക്യാമ്പുകളിൽ കഴിഞ്ഞ എല്ലാവർക്കും സർക്കാരിന്റെ ദുരിതാശ്വാസ ധന സഹായം ലഭിക്കണമെന്നില്ല.

വീടുകളിൽ വെള്ളം കയറിയോ, മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് വീടുകൾ വാസ യോഗ്യമാകാതെ വന്നപ്പോൾ കുറഞ്ഞത് രണ്ടു ദിവസമെങ്കിലും സ്വന്തം വീടുകളിൽ നിന്നും മാറി ദുരിതാശ്വാസ ക്യാമ്പുകളിലും മറ്റും താമസിക്കേണ്ടി വന്നവർക്കാണ് സഹായം ലഭിക്കുക. ഇവരുടെ റേഷൻ കാർഡ്,ആധാർകാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ വിവരങ്ങളും ഉദ്യോഗസ്ഥർശേഖരിക്കും. ബാങ്ക് അക്കൗണ്ട് വഴിയാകും ധനസഹായം നൽകുക.

കാഞ്ഞിരപ്പള്ളി താലൂക്കിലെ 13 വില്ലേജുകളിൽ ഒൻപതു വില്ലേജുകളിലാണ് മഴയും പ്രളയവും നാശമുണ്ടാക്കിയത്. എരുമേലി തെക്ക്,എരുമേലി വടക്ക്,കൂട്ടിക്കൽ,കോരൂ ത്തോട്,മുണ്ടക്കയം,ഇടക്കുന്നം,ചെറുവള്ളി,കൂവപ്പള്ളി,മണിമല എന്നീ വില്ലേജുകളി ലാണ് മഴ നാശമുണ്ടായത്.താലൂക്കിലെ ഇളങ്ങുളം,എലിക്കുളം,കാഞ്ഞിരപ്പള്ളി,ചിറക്ക ടവ് വില്ലേജുകളിൽ മഴ കാര്യമായ നാശമുണ്ടാക്കിയിട്ടില്ലെന്നും അധികൃതർ അറിയി ച്ചു.