തൂവെള്ളയിട്ട കോൺഗ്രസുകാരെ പലരും കണ്ടിട്ടുണ്ടാവും എന്നാൽ ഇത്തരം കോൺ ഗ്രസുകാർ ചുരുക്കമാണ്.എന്തങ്കിലും ചെയ്തു എന്നു വരുത്തി തീർക്കാനാണ് ഇവർക്ക് താൽപര്യം. തങ്ങൾ സംഭവമല്ല മഹാപ്രസ്ഥാനമാണന്നാണ് ഇവർ ഇതിലുടെ തെളിയി ച്ചിരിക്കുന്നത്.സമൂഹ മാധ്യമത്തിൽ വൈറലായ ഒരു ഫോട്ടോയാണിത്.

ദുരിതാശ്വാസ മേഖലയിൽ കോൺഗ്രസ് നേതാക്കൾ തൂവെള്ള വസ്ത്രത്തോടെ ചെളി മണ്ണ് നീക്കുന്നതായാണ് കോൺഗ്രസ് മുണ്ടക്കയം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തി ൽ റാന്നിയിൽ നടത്തിയ പ്രളയ ദുരിതാശ്വാസ ക്യാമ്പിലെ ഈ ചിത്രത്തിലൂടെ മനസി ലാകുന്നത്. പിന്നീട് അത് മറ്റു ചിലർ ഫേസ് ബുക്കിലേക്കു പകർത്തി. ദുരിത മേഖലയി ൽ കൊടിയും ഫ്ലക്സും വേണ്ടന്ന രമേശ് ചെന്നിത്തലയുടെ വാക്കുകൾക്ക് പുല്ല് വില കൽപ്പിച്ചാണ് ഇവിടെ പശ മാറാത്ത വെള്ളയിട്ട് ഉടുപ്പും ഫ്ലെക്സും പിടിച്ചു കോൺഗ്രസ് മുണ്ടക്കയം ബ്ലോക്ക് പ്രസിഡന്റ് റോയി കപ്പലുമാക്കലും മുൻ പ്രസിഡൻറ് സെബാസ്റ്റ്യൻ ചുള്ളിത്തറയുടെയും നേതൃത്വത്തിലുള്ള സംഘം ശുചീകരണം നടത്തുന്നതായി ഫോ ട്ടോക്ക് പോസ് ചെയ്തു നിൽക്കുന്നത്.മേഖലയിലെ ഊർജ്ജസ്വലരായ പല പ്രവർത്തകരെയും തഴഞ്ഞ് നേതൃത്യം കെട്ടിയിറ ക്കിയ ഇത്തരക്കാരിൽ നിന്നും ഇതിൽ കൂടുതൽ പ്രതീശക്കണ്ടതില്ലന്നാണ് കോൺഗ്രസ് യുവജന സംഘടനകളുടെയും മറ്റ് ബഹുജന സംഘടന പ്രവർത്തകരും പറയുന്നത്. എന്തായാലും സോഷ്യൽ മീഡിയയിൽ ഇതിനെതിരെ പൊങ്കാലയാണ് നടക്കുന്നത്. മറ്റ് കോൺഗ്രസുകാരാകട്ടെ തലയിൽ മുണ്ടിട്ട് നടക്കണ്ട ഗതിയിലും……