മുണ്ടക്കയം പോലീസിലെ ചില ഉദ്യോഗസ്ഥരുടെ ഒത്താശയിലാണ്  വാര്‍ട്‌സ്ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നത്. പോലീസ് പുറത്തുവിടാന്‍ പാടില്ലാത്ത വാര്‍ത്തകള്‍ വരെ പോലീസലെ ഒറ്റുകാരന്‍ നല്‍കുന്നതായി ആക്ഷേപം ശക്തമാണ്. മുമ്പ് കോട്ടയം കേന്ദ്രീകരിച്ച ഓണ്‍ലൈന്‍ ന്യൂസ് മുണ്ടക്കയം പൊലീസിനെതിരെ വാര്‍ത്ത  തുടര്‍ച്ചയായി പ്രസിദ്ധികരിച്ചപ്പോഴാണ് പുതിയ ഗ്രൂപ്പ ് നിലവില്‍ വന്ന് ഇതിനെതിരായി പ്രതികരിച്ചു തുടങ്ങിയത്.പോലീസിനെ സപ്പോര്‍ട്ടു ചെയ്തുളള വാര്‍ത്ത പ്രസിദ്ധികരിച്ചുളള വാര്‍ത്താ ഗ്രൂപ്പ് ഇന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലാണ്. കഴിഞ്ഞ ദിവസം മേഖലയിലുണ്ടായ ഒരു ആത്മഹത്യ സംബന്ധിച്ചുണ്ടായ കുറിപ്പ് പരസ്യപെടുത്തിയത് പോലീസുകാരിലെ ഒറ്റുകാരനാണന്ന് പറയപ്പെടുന്നു. മ്ലാക്കരയില്‍ ഉരുള്‍പൊട്ടല്‍ സ്ഥലത്തേക്ക് പോയ പോലീസ് വണ്ടിയിലിരുന്നു വീഡിയോ പകര്‍ത്തിയ പൊലീസ്‌കാരനും നിരീക്ഷണത്തിലാണ്.പകര്‍ത്തിയ വീഡിയോ ഇയാള്‍ വാര്‍ത്താ ഗ്രൂപ്പിനു കൈമാറിയത്രെ.ഇളങ്കാട്ടില്‍ ദുരിതാശ്വാസ ക്യമ്പില്‍ പ്രശ്‌നങ്ങളുണ്ടന്ന വ്യാജ വാര്‍ത്ത നല്‍കിയ ഒറ്്‌റുകാരനെ തേടിയും അന്വേഷണം ആരംഭിച്ചു. ഇതിന്റെ നിജസ്ഥിതി കണ്ടെത്തേണ്ടതുണ്ട്.
                       മുണ്ടക്കയം സ്‌റ്റേഷനിലെ ചില പോലീസുകാരുടെ നേതൃത്വത്തിലാണ് ഈ പോലീസ് വാര്‍ത്താ ഗ്രൂപ്പ്ന്നാണ് അറിയുന്നത്. പുറത്തു നിന്നുളളവരെ  സംഘാടകരാക്കിയുളള പ്രവര്‍ത്തനമാണ് നടക്കുന്നത്.. സംഭത്തില്‍ എസ്.എച്.ഒ.അടക്കമുളള ഉദ്യാഗസ്ഥര്‍ക്ക് ആര്‍ക്കും പങ്കില്ല. പക്ഷെ ഇവരെയും വെട്ടിലാക്കുന്ന പ്രവര്‍ത്തനമാണ് ഇത്തരക്കാര്‍ ചെയ്തു കൂട്ടുന്നത്. വാര്‍ത്തകള്‍ ജില്ല പൊലീസ് ചീഫ്  മാധ്യമങ്ങള്‍ക്കു നല്‍കുമെന്നും മറ്റാരും നല്‍കേണ്ടന്നും ചീഫ് നല്‍കിയ  നിര്‍ദ്ദേശം വാര്‍ത്താ പൊലീസുകാര്‍ കേള്‍ക്കാറില്ല. തട്ടിപ്പുവീരന്‍മാരായവരെ പുകഴ്ത്തുന്നതിനായി വാര്‍ത്താ ഗ്രൂപ്പു സജീവമാക്കാനുളള നീക്കമാണ് ഇവിടെ നടക്കുന്നത്.